മാസ് എന്‍ട്രിയുമായി വിജയ് വേദിയില്‍, കരഘോഷം മുഴക്കി പതിനായിരങ്ങള്‍; സംസ്ഥാന സമ്മേളനത്തിന് തുടക്കം; ഞാന്‍ രാഷ്ട്രീയത്തില്‍ കുട്ടിയായിരിക്കും പക്ഷേ പേടിയില്ല; ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് വിജയ്


ചെന്നൈ: നടന്‍ വിജയ്യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.

സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരിയില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃകയിലാണ്.

5000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. വിജയ്യ്ക്കും മറ്റു വിശിഷ്ടാതിഥികള്‍ക്കുമായി 5 കാരവനുകളും സജ്ജീകരിച്ചിട്ടുണ്ട്. ദ്രാവിഡ രാഷ്ട്രീയ ത്തിലൂന്നി തമിഴ് വികാരം ഉണര്‍ത്തിയാകും പാര്‍ട്ടി മുന്നോട്ടു പോകുകയെന്നു പാര്‍ട്ടി പതാക ഗാനത്തിലൂടെ നേരത്തെ തന്നെ വിജയ് വ്യക്തമാക്കിയതാണ്. 2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിജയ്യുടെ രാഷ്ട്രീയ പ്രവേശത്തിന്റെ ഗതി എങ്ങോട്ടെന്ന് ഉറ്റു നോക്കുകയാണ് തമിഴക രാഷ്ട്രീയം.

തമിഴ്നാട്ടിൽ ബിജെപി, ഡിഎംകെ വിരുദ്ധ രാഷ്ട്രീയം പ്രഖ്യാപിച്ച് നടൻ വിജയ്. ആശയ പരമായി ബിജെപിയും രാഷ്ട്രീയപരമായി ഡിഎംകെയും എതിരാളികളായിരിക്കു മെന്ന് വിജയ് പ്രഖ്യാപിച്ചു. തന്റെ പാര്‍ട്ടിയുടെ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടി നയം പ്രഖ്യാപിച്ച് താരം. വന്‍ ആവേശം നിറച്ചു കൊണ്ടായിരുന്നു താരത്തിന്റെ പ്രസംഗം. രാഷ്ടീയത്തില്‍ കുട്ടിയാണെങ്കിലും തനിക്ക് ഭയമില്ലെന്ന് വിജയ് പറഞ്ഞു.

മാതാപിതാക്കളുടേയും സുഹൃത്തുക്കളുടേയും അനുഗ്രഹം തേടിയ ശേഷമാണ് വിജയ് തന്റെ പ്രസംഗം ആരംഭിച്ചത്. എന്നെ വിശ്വസിക്കുന്നവര്‍ക്ക് നല്ലത് ചെയ്യണം എന്ന് വിചാരിച്ചാണ് രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞു, ഇനി പിന്നോട്ടില്ലെന്നും താരം പറഞ്ഞു. തന്റെ പാര്‍ട്ടിയില്‍ എല്ലാവരും സമന്മാരാണ്.രാഷ്ട്രീയത്തില്‍ മാറ്റം വേണമെന്ന് വിജയ് ആവശ്യപ്പെട്ടു.

ഡിഎംകെയ്‌ക്കെതിരെ വിജയ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ദ്രാവിഡ മോഡല്‍ പറഞ്ഞ് ജനത്തെ വഞ്ചിക്കുന്നു. തമിഴ്‌നാടിനെ കൊള്ളയടിക്കുന്ന കുടുംബമാണ് ഡിഎംകെ യെന്നും വിമര്‍ശനം. ആരുടേയും പേര് പറഞ്ഞ് വിമര്‍ശിക്കാത്തത് പേടികൊണ്ടല്ലെന്നും ആരെയും മോശക്കാരരാക്കേണ്ട എന്നു കരുതിയാണെന്നും താരം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ അഴിമതിക്കാരെ താഴെയിറക്കി അധികാരത്തിലേറുമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

തന്റെ എതിരാളികളെക്കുറിച്ചും താരം പറഞ്ഞു. അഴിമതിക്കാരും വിഭജന രാഷ്ട്രീയ ക്കാരുമാണ് എതിരാളി. എതിരാളികള്‍ ഇല്ലാതെ വിജയം ഇല്ല, എതിരാളികളാണ് നമ്മുടെ വിജയം നിശ്ചയിക്കുന്നതെന്നും താരം പറഞ്ഞു. ഞങ്ങള്‍ ആരുടേയും ബി ടീമോ സി ടീമോ അല്ല. ഞങ്ങള്‍ നല്‍കിയിരിക്കുന്ന ഈ നിറം അല്ലാതെ മറ്റു നിറങ്ങ ളൊന്നും തങ്ങള്‍ക്ക് ചാര്‍ത്തി തരരുതെന്നും താരം പറഞ്ഞു.

ഗവര്‍ണര്‍ പദവിക്കെതിരെ ടിവികെ പ്രമേയം പാസാക്കി. കര്‍ഷകര്‍ക്കും ഉപഭോക്താ ക്കള്‍ക്കുമിടയിലെ ഇടനിലക്കാരെ ഒഴിവാക്കി, കര്‍ഷകര്‍ക്ക് അവരുടെ വിളയ്ക്ക് മികച്ച വില ഉറപ്പാക്കുമെന്നും പ്രമേയത്തില്‍. വില്ലുപുരം വിക്രവണ്ടിയില്‍ വൈകീട്ട് നാല് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ വേദിയിലെത്തി വിജയ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് ഇടയിലേക്ക് എത്തിയ വിജയിയെ കരഘോഷം മുഴക്കിയാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.

സമ്മേളനത്തിനായി വിക്രവണ്ടിയില്‍ 85 ഏക്കര്‍ മൈതാനത്ത് വിശാലമായ വേദിയും പ്രവര്‍ത്തകര്‍ക്കിരിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. പെരിയാറിന്റെയും അംബേദ്കറിന്റെയും ഉള്‍പ്പടെയുള്ള കട്ടൗട്ടുകള്‍ കൊണ്ട് അലങ്കരിച്ച സമ്മേളന നഗരി യില്‍ സ്റ്റേജ് രൂപകല്‍പന ചെയ്തിരിക്കുന്നത് തമിഴ്നാട് സെക്രട്ടേറിയേറ്റിന്റെ മാതൃക യിലാണ്.


Read Previous

പ്ലസ് വൺ വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇടറോഡിലേക്ക് കയറ്റി, നിർത്താൻ പറഞ്ഞപ്പോൾ തട്ടിക്കയറി; പേടിച്ച് ഓട്ടോയിൽ നിന്ന് പുറത്തേക്ക് ചാടിയ വിദ്യാർഥിനിക്ക് പരിക്ക്; അറസ്റ്റ്

Read Next

ഗാസയില്‍ സ്‌കൂളിനു നേരെ ആക്രമണം: ഒമ്പതു പേര്‍ കൊല്ലപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »