
പാരീസ് ഒളിമ്പിക്സില്‍ മെഡല്‍നേടാനായില്ലെങ്കിലൂം മടങ്ങിയെത്തിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിന് ഇന്ത്യാക്കാര്‍ നല്‍കിയ സ്വീകരണം ചെറുതല്ല. വിമാനത്താവള ത്തില്‍ നിന്നു തുടങ്ങി ഹരിയാനയിലെ തന്റെ ഗ്രാമത്തില്‍ തിരിച്ചെത്തിയ താരം ഒടുവില്‍ സ്വീകരണചടങ്ങില്‍ പങ്കെടുത്ത് ബോധം കെട്ടുവീണു. പാരീസില്‍ നിന്നും വന്നതിന് പിന്നാലെ താരം പങ്കെടുത്തത് 20 ലധികം സ്വീകരണ ചടങ്ങുകളിലായിരുന്നു.
പാരീസ് ഒളിമ്പിക്സിന് ശേഷം തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇന്ത്യന്‍ ഗുസ്തി താരത്തെ ആയിരത്തിലധികം അനുയായികളെയാണ് അഭിവാദ്യം ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന സംഭവത്തിന്റെ വീഡിയോയില്‍, വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയയ്ക്കൊപ്പം ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം. ആശങ്കാകുലനായ പുനിയയാണ് താരത്തിന് വെള്ളം നല്‍കിയത്.
ബോധരഹിതയായ സംഭവത്തിന് മുമ്പ് ഫോഗട്ട് 20 മണിക്കൂര്‍ തുടര്‍ച്ചയായി യാത്ര ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പാരീസ് ഒളിമ്പിക്‌സില്‍ 50 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കടന്ന് വെള്ളി മെഡല്‍ ഉറപ്പിച്ച ശേഷമാണ് താരത്തിന് ഫൈനലില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയത്. മത്സരത്തിന് തൊട്ടുമുമ്പ് ഭാരം 100 ഗ്രാം കൂടിയതായി കണ്ടെത്തിയതോടെ അയോഗ്യത കല്‍പ്പിക്കുകയായിരുന്നു.