Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേന്ദ്ര സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം: ഡല്‍ഹി രാംലീല മൈതാനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്


ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിനെ തിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഡല്‍ഹി രാംലീല മൈ താനത്ത് കര്‍ഷകരുടെ മഹാപഞ്ചായത്ത്. പതിനായിരത്തിലധികം കര്‍ഷകരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.

വിവിധ കര്‍ഷക-തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്. മിനിമം താങ്ങുവില ഉള്‍പ്പെടെ തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യ ങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കര്‍ഷകരുടെ ഡല്‍ഹി ചലോ പ്രക്ഷോഭത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ മഹാപഞ്ചായത്ത്. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ കര്‍ഷകര്‍ മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നുണ്ട്. സമാധാനപരമായുള്ള സമ്മേളനത്തിന് ശേഷം കര്‍ഷകര്‍ ഗ്രാമങ്ങളിലേക്ക് മടങ്ങുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

മഹാപഞ്ചായത്തിന് ഡല്‍ഹി പൊലീസ് അനുമതി നല്‍കിയിരുന്നു. അതിനാല്‍ കര്‍ഷകരെ തടയാനുള്ള ശ്രമമുണ്ടായില്ല. മഹാപഞ്ചായത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 5000ല്‍ കൂടരുതെന്ന് പൊലീസ് നിര്‍ദേശിച്ചിരുന്നെങ്കിലും പതിനായിരക്കണ ക്കിന് കര്‍ഷകരാണ് മഹാപഞ്ചായത്തിനെത്തിയത്.


Read Previous

നിര്‍ധനരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ; സര്‍ക്കാര്‍ ജോലികളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം: കോണ്‍ഗ്രസിന്റെ ഗ്യാരന്റി

Read Next

2029 ഓടെ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ്: ഉന്നതതല സമിതി രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »