Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വഖഫ് നിയമത്തിനെതിരെ ബംഗാളിൽ വീണ്ടും സംഘർഷം, പൊലീസ് വാഹനങ്ങൾ തീവെച്ചു; നിരവധി പേർക്ക് പരിക്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വഖഖ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ വീണ്ടും സംഘര്‍ഷം. സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഭംഗറില്‍ വഖഫ് നിയമത്തിനെതിരെ പ്രതിഷേധിച്ച ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി, സംഘര്‍ഷത്തില്‍ പൊലീസു കാരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാര്‍ നിരവധി പൊലീസ് വാഹനങ്ങള്‍ അഗ്നിക്കി രയാക്കി. പാര്‍ട്ടി നേതാവും ഭംഗര്‍ എംഎല്‍എയുമായ നൗഷാദ് സിദ്ദീഖ് പങ്കെടുക്കുന്ന വഖഫ് വിരുദ്ധ റാലിയില്‍ പങ്കെടുക്കാന്‍ കൊല്‍ക്കത്ത രാംലീല മൈതാനത്തേക്ക് പോയ ഐഎസ്എഫ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

രാംലീല മൈതാനിയില്‍ പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പൊലീസ് ബാരി ക്കേഡുകള്‍ തകര്‍ക്കാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷ ത്തെത്തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. ഐഎസ്എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയി രുന്ന് പ്രതിഷേധിച്ചു.

വഖഫ് ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ മുര്‍ഷിദാബാദ് ജില്ലയില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ജാഫ്രാബാദില്‍ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. സമാധാനപരമായി പ്രതിഷേധം നടത്താന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും, ആരും നിയമം കയ്യിലെടുക്കരുതെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ചിലര്‍ മതവികാരം വെച്ചു കളിക്കുകയാ ണെന്നും മമത കുറ്റപ്പെടുത്തി.

അതിനിടെ, ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെ ടുത്തി, കേന്ദ്രമന്ത്രിയും പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്റുമായ സുകാന്ത മജുംദാര്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിന് കത്തെഴുതി. സംഘര്‍ഷം മൂലം നൂറുകണക്കിന് കുടുംബങ്ങള്‍ നിര്‍ബന്ധിതമായി കുടിയിറങ്ങാന്‍ കാരണമായി. അവരില്‍ പലരും മാള്‍ഡ ജില്ലയിലെ ഭാഗീരഥി നദിക്ക് സമീപം അഭയം തേടിയിരിക്കുകയാണ്.

വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് സുകാന്ത മജുംദാര്‍ ആവശ്യപ്പെട്ടു. പ്രദേശത്ത് സമാധാനവും സാധാരണ നിലയും ഉടനടി പുനഃസ്ഥാപിക്കണം. കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ സുരക്ഷയും അവരു ടെ മാന്യമായ തിരിച്ചു വരവും ഉറപ്പാക്കണം, ഹീന പ്രവൃത്തിക്ക് പിന്നിലെ കുറ്റവാളികളെ നീതിപീഠത്തി ലേക്ക് കൊണ്ടുവരുന്നതിനായി അക്രമത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണം തുടങ്ങിയ ആവശ്യങ്ങളാണ് സുകാന്ത മജുംദാര്‍ മുന്നോട്ടു വെച്ചിട്ടുള്ളത്.


Read Previous

കൊച്ചിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; ബുക്കിംഗ് ആരംഭിച്ചു

Read Next

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് 21 ന് ഇന്ത്യയിലെത്തും; ആദ്യ ഔദ്യോഗിക സന്ദർശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »