ദുബായ്: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ വിജയം ഒന്നിച്ച് ആഘോഷിക്കുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടേയും വിരാട് കോലിയുടെയും വീഡിയോയും ചിത്രങ്ങളും വൈറല്‍. രവീന്ദ്ര ജഡേജ ഇന്ത്യയുടെ വിജയ റണ്‍സ് നേടിയതിന് പിന്നാലെ മൈതാനത്തേക്ക് ഓടിയെത്തിയ വെറ്ററന്‍ താരങ്ങള്‍ മതിമറന്ന് ആഘോഷിക്കുന്ന കാഴ്‌ചയാണ് ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

സ്‌റ്റംപുകള്‍ ഊരിയെടുത്ത് ദാണ്ഡിയ നൃത്തം ചെയ്യുന്ന ഇരുവരുടേയും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം കലാശപ്പോരില്‍ കിവീസിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 252 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 48.5 ഓവറില്‍ 6 വിക്കറ്റ് നഷ്‌ടത്തില്‍ 250 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് എത്തിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മൂന്നാമത്തെയും 2013-ന് ശേഷം നേടുന്ന ആദ്യ ഐസിസി ഏകദിന കിരീടവുമാണിത്. അര്‍ധ സെഞ്ചുറി നേടി ക്യാപ്റ്റന്‍റെ ഇന്നിങ്‌സുമായി രോഹിത് ശര്‍മയാണ് ഇന്ത്യന്‍ വിജയത്തിന് അടിത്തറയി ട്ടത്. 83 പന്തുകളില്‍ 76 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്.