ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
വോയ്സ് ഓഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഓണം പൊന്നോണം എന്ന പേരിൽ സംഘടിപ്പിച്ചു. മഹൂസിലെ മെക്കാൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി വോയിസ് ഓഫ് ബഹ്റൈന്റെ വനിതാവിഭാഗം അംഗങ്ങൾ ചേർന്ന് നിർവഹിച്ചു.
പ്രസിഡന്റ് ഷിജിൻ അറുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കോർഡിനേറ്റർ പ്രവീൺകുമാർ, സെക്രട്ടറി ശർമൽ എന്നിവർ ആശംസകൾ നേർന്നു. അമൃത അമ്പിളി, ജാൻവിക പ്രവീൺ എന്നിവർ അവതരിപ്പിച്ച നൃത്തം, കലാഭവൻ രാജാറാമിന്റെ ഗാനമേള, പുല്ലാംകുഴൽ കച്ചേരി എന്നിവ ശ്രദ്ധേയമായി.
ഗായകരായ ഷാജി സെബാസ്റ്റ്യനും രാജേഷും ചേർന്ന് ആലപിച്ച ഗാനങ്ങളും ആഘോഷത്തിനു മിഴിവുക്കൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഇതോടൊപ്പം ഉണ്ടായിരുന്നു.