ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മലയാറ്റൂർ: ആദ്യം വധുവിന്റെ വോട്ട്, പിന്നെ മിന്നുകെട്ട്, വീണ്ടും ബൂത്തിലെത്തി വരന്റെ വോട്ട്! താലികെട്ടും വോട്ടും ഒരേദിവസം വന്നെങ്കിലും ജനാധിപത്യബോധം കൈവിടാതെ നവദമ്പതികൾ. ബൂത്തിലും പള്ളിയിലുമായി ഓടാൻ സമയമെടുത്തെങ്കിലും വോട്ട് പാഴാക്കിയില്ല. കല്യാണമാണെങ്കിലും വോട്ടു ചെയ്യുമെന്ന ദൃഢനിശ്ചയത്തിലായിരുന്നു മലയാറ്റൂർ പാലാട്ടി സെബിയും അർണാട്ടുകര ചാലിശേരി റോസ്‌മിയും.
റോസ്‌മിക്ക് അർണാട്ടുകര തരകൻസ് സ്‌കൂളിലായിരുന്നു വോട്ട്. വോട്ട് ചെയ്തശേഷമാണ് താലികെട്ടിന് സെബിയുടെ നാടായ മലയാറ്റൂരിലേക്ക് പുറപ്പെട്ടത്. മലയാറ്റൂർ സെന്റ് തോമസ് പള്ളിയിലായിരുന്നു വിവാഹം. 11.30 ഓടെ വിവാഹച്ചടങ്ങുകൾ പൂർത്തിയായി. താലികെട്ടിനു ശേഷം ഇരുവരും സെന്റ് തോമസ് സ്കൂളിലെ ബൂത്തിലെത്തി. സെബിൻ അവിടെ വോട്ട് ചെയ്തു.