വി.പി ഫിറോസിന് ഒ ഐ സി സി മലപ്പുറം സ്വീകരണം നൽകി.


റിയാദ് : ഐ എൻ ടി യു സി മലപ്പുറം ജില്ലാ അധ്യക്ഷനും മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർമാനുമായ വി പി ഫിറോസിന് ഒ ഐ സി സി മലപ്പുറം ജില്ല കമ്മറ്റി സ്വീകരണം നൽകി. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ ആധ്യക്ഷ്യം വഹിച്ചു.

സാധാരണക്കാരുടെ അടിസ്ഥാന പ്രശ്‌നങ്ങളിൽ ഇടപെട്ട് പരിഹരിച്ചും അവരുടെ ആവശ്യങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് ആവശ്യമായ പരിഹാരങ്ങൾക്ക് വേണ്ടി നിലകൊള്ളുമ്പോഴുമാണ് പാർട്ടി ജനങ്ങളു മായി അടുക്കുന്നത്. അതിനായാണ് എല്ലാ കാലത്തും ഐ എൻ ടി യു സി ശ്രമിക്കുന്നതെന്ന് വി പി ഫിറോസ് പറഞ്ഞു.

നൗഫൽ പാലക്കാടൻ സ്വീകരണ യോഗം ഉത്ഘാടനം ചെയ്തു. ജില്ല വർക്കിങ് പ്രസിഡണ്ട് വഹീദ് വാഴക്കാട് ആമുഖം പറഞ്ഞ ചടങ്ങിൽ സംഘടന ചുമതലയുള്ള ജന: സെക്രട്ടറി ജംഷാദ് തുവ്വൂർ സ്വാഗതം പറഞ്ഞു.ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ സലിം കളക്കര,അബ്ദുള്ള വല്ലാഞ്ചിറ, ജില്ലാ നേതാക്കളായ അമീർ പട്ടണത്ത്,സകീർ ദാനത്ത്,അൻസാർ വാഴക്കാട്,ഷൗക്കത്ത് ഷിഫ,ഭാസ്കരൻ മഞ്ചേരി,സൈനുദ്ധീൻ,ബഷീർ കോട്ടക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മറ്റിക്ക് വേണ്ടി സക്കീർ ദാനത്ത് ഷാൾ അണിയിച്ചു. ട്രഷറർ സാദിഖ് വടപുറം അതിഥിക്കും സദസ്സിനും നന്ദിയറിയിച്ചു.


Read Previous

വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം” മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണാര്‍ത്തം കെ എന്‍ എം സംസ്ഥാന നേതാക്കള്‍ റിയാദില്‍

Read Next

മമ്പാട് കോളേജ് അലുംനി ഗ്രാൻ്റ് ക്വിസ്; മുഹമ്മദ് ഇബ്രാഹിം ഒന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »