എസ്എസ്എല്‍സി പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 4,19,554 വിദ്യാര്‍ഥികള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ ഇന്നു ആരംഭിക്കും. 29 നാണ് പരീക്ഷ അവസാനിക്കുന്നത്. 4,19,362 റഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ്  വിദ്യാര്‍ഥികളും പരീക്ഷ എഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561പേര്‍ പെണ്‍കുട്ടികളുമാണ്.

എയിഡഡ് മേഖലയില്‍ 1,421 സെന്ററുകളും അണ്‍ എയിഡഡ് മേഖലയില്‍ 369 സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചി രിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ ഒമ്പത് സ്‌കൂളുക ളിലായി 289 വിദ്യാര്‍ഥികളും ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്.

ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയം സംസ്ഥാനത്തെ 70 ക്യാമ്പുകളിലായി 2023 ഏപ്രില്‍ 3 മുതല്‍ 26 വരെയുള്ള തീയതികളിലായി പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആകെ പതിനെട്ടായിരത്തില്‍ അധികം അധ്യാപകരുടെ സേവനം ഇതിന് ആവശ്യമായി വരും.

മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് സമാന്തരമായി ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ 2023 ഏപ്രില്‍ 5 മുതല്‍ പരീക്ഷാ ഭവനില്‍ ആരംഭിയ്ക്കും. ടാബുലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മെയ് രണ്ടാം വാരത്തില്‍ റിസള്‍ട്ട് സിദ്ധീകരിയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

വിദ്യാര്‍ഥികള്‍ ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതണമെന്ന് മന്ത്രി പറഞ്ഞു. പരീക്ഷയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. പരീക്ഷ എഴുതുന്ന കുട്ടികള്‍ ക്കായി ക്ലാസ്സുകളില്‍ കുടിവെള്ളം കരുതാന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണം. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന ഡിജിപിയുമായി ആശയവിനിമയം നടത്തി. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ ഓണ്‍ലൈന്‍ യോഗം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്തു. എല്ലാ വിദ്യാര്‍ഥികള്‍ക്കും മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.


Read Previous

സൗദി അറേബ്യയുടെ അമ്പരപ്പിക്കുന്ന മാറ്റങ്ങളില്‍, വനിതാ കായികരംഗം ലോകശ്രദ്ധയിലേയ്ക്ക്

Read Next

ബിജെപി സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് എന്‍സിപി; നാഗാലാന്‍ഡില്‍ വീണ്ടും പ്രതിപക്ഷമില്ലാതെ ഭരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »