റിയാദ്: വലിയോറ സൗഹൃദ വേദി റിയാദ് ഘടകം 14-04-2023 ന് റിയാദ്-മലാസിൽ വച്ച് ഇഫ്താർ സൗഹൃദ സംഗമം നടത്തി.പ്രസ്തുത ചടങ്ങിൽ വലിയോറ സൗഹൃദ വേദിയുടെ പുതിയ ലോഗോ പ്രകാശനം പ്രസിഡന്റ് അബ്ദുൽ കരീം വളപ്പിൽ നിർവഹിച്ചു..ഇഫ്താർ സംഗമത്തെ തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ റിയാദ് ചാപ്റ്റർ സൗഹൃദ വേദിക്കു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.

അബ്ദുൽ കരീം വളപ്പിൽ (പുത്തനങ്ങാടി) ചെയർമാനായും, അബ്ദുഷുക്കൂർ പൂക്കയിൽ (അടക്കാപ്പുര) പ്രസിഡന്റായും, ഇല്യാസ് തൂമ്പിൽ (പാണ്ടികശാല) ജനറൽ സെക്രട്ടറി യായും, ഇഖ്ബാൽ കുഴിക്കാട്ടിൽ (മുതലമാട്) ട്രഷററായും പുതിയ കമ്മിറ്റി തിരഞ്ഞെ ടുക്കപ്പെട്ടു.
മുഷ്താഖ് പാണ്ടികശാല, ഷംസുദ്ദീൻ പാട്ടശ്ശേരി മുതലമാട് എന്നിവർ വൈസ് പ്രസിഡണ്ടു മാരായും, കാളങ്ങാടൻ ബൈജു പാണ്ടികശാല, റഷീദ് വളപ്പിൽ പുത്തനങ്ങാടി എന്നിവർ ജോയിൻ സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ : റാസബക്കർ പൂക്കയിൽ (അടക്കാപ്പുര) , മുസ്തഫ വൈദ്യക്കാരൻ വാകേരി (കാളിക്കടവ്) , ഇസ്ഹാക്ക് പുത്തനങ്ങാടി, ഹിഷാം പാറമ്മൽ, മുസ്തഫ ചിനക്കൽ, എ കെ സഈദ് മുതലമാട്.
രണ്ടു വർഷമാണ് ഈ ഭരണസമിതിയുടെ കാലാവധി. പരിപാടിയിൽ അബ്ദുൽ ഷുക്കൂർ പൂക്കയിൽ സ്വാഗത പ്രസംഗവും അബ്ദുൽ കരീം വളപ്പിൽ അധ്യക്ഷത വഹിച്ചു. ഇല്യാസ് തൂമ്പിൽ യോഗം നിയന്ത്രിച്ചു. ഇഖ്ബാൽ കുഴിക്കാട്ടില്‍ നന്ദി പറഞ്ഞു