വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു, മൂന്ന് മരണം, ലെബനനില്‍ വീണ്ടും സ്‌ഫോടന പരമ്പര; നിരവധി പേര്‍ക്ക് പരിക്ക്


ബെയ്‌റൂട്ട്: ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചതിന് 12 പേര്‍ മരിക്കുകയും 2800ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന് പിന്നാലെ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചു. ലെബനാന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ തെക്കന്‍ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലും വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ട്.

വിവിധ ഇടങ്ങളിലായുണ്ടായ അപകടങ്ങളില്‍ 3 പേര്‍ മരിച്ചതായും 100ലേറെ പേര്‍ക്ക് പരിക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. പലയിടത്തും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട വരുടെ സംസ്‌കാര ചടങ്ങ് നടക്കവെയാണ് സ്‌ഫോടനമുണ്ടായത്.

ബെയ്റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടി ത്തെറിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു, പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ വെച്ചിരുന്ന വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി ഹിസ്ബുല്ല യുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു.


Read Previous

പൊതുമധ്യത്തിൽ ജഡ്ജിമാർ മതപരമായ ചിഹ്നങ്ങളോ വിശ്വാസങ്ങളോ പ്രദര്ശിപ്പിക്കുന്നതിന് താൻ എതിരാണ്; ‘ന്യായാധിപരുടെ മതവിശ്വാസം നാലു ചുമരുകൾക്കുള്ളിൽ നിൽക്കണം’; ചീഫ് ജസ്റ്റിസ് – മോദി കൂടിക്കാഴ്ച ചർച്ചയാകുമ്പോൾ ജ. ഹിമ കോഹ്‌ലിയുടെ പ്രതികരണം

Read Next

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’; ഇന്ത്യയിലെ ഫെഡറല്‍ വ്യവസ്ഥയെ നിര്‍വീര്യമാക്കി കേന്ദ്ര സര്‍ക്കാരിന് സര്‍വാധികാരം നല്‍കാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »