ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്മാന് കത്തയച്ച് മഹുവ
വര്‍ഷങ്ങളെടുത്താവും നമ്മള്‍ ഒരു തൊഴിലു പഠിക്കുന്നതും അതില്‍ സര്‍ട്ടിഫിക്കറ്റ് നേടുന്നതും. എന്നാല്‍ വെറും 10 ദിവസങ്ങള്‍ കൊണ്ട് 10 തരത്തിലുള്ള പൊറോട്ട ഉണ്ടാ ക്കാന്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയാലോ. ‘ സെല്‍ഫി പോറോട്ട കോച്ചിങ് സെന്റര്‍’ പ്രവര്‍ത്തിക്കുന്നത് മധുര കലൈനഗര്‍ താബോര്‍ തന്തിയിലാണ്. ഇവിടെ നാടന്‍, ബണ്‍, നൂല്‍, കോയിന്‍, ആലു തുടങ്ങി വിവധി ഇനം പോറോട്ടയില്‍ പരിശീലനം ലഭിക്കും. ഫീസ് വരുന്നത് 4000 രൂപയാണ്. ഇതില്‍ ഗുരവാകുന്നതാവട്ടെ വിദേശ നക്ഷത്ര ഹോട്ടലു കളില്‍ ഷെഫായിരുന്ന എ മുഹമ്മദ് കാസിമും.
ഇവിടെ മാസം 200 പേര്‍ക്കാണ് പരിശീലനം കൊടുക്കുന്നത്. പൊറോട്ട അടിക്കുന്നതിന് ആളെ ലഭിക്കുന്നില്ലായെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് ജോലി രാജി വെച്ച് സ്‌കൂള്‍ തുടങ്ങുകയായിരുന്നു കാസിം . ഇതിനെ സംബന്ധിക്കുന്ന വിശദമായ വീഡിയോകളും നിരവധിയാണ്. കാസിം അത്തരത്തില്‍ ഒരു വീഡിയോയില്‍ പറയുന്നത് ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാന്‍ പൊറോട്ടയടി പഠിക്കാന്‍ എത്തിയവര്‍ മുതല്‍ സ്വന്തമായി ഭക്ഷണശാല തുടങ്ങണം എന്ന് ആഗ്രഹിക്കുന്നവര്‍ വരെ ഇവിടെയുണ്ടെന്നാണ്. പാചകത്തിനെ ജീവന് തുല്യമായി കാണുന്നവരും കുറവല്ല. ആരോടും പറയാതെ പരീശീലനത്തിനെത്തിയവരുമുണ്ട്.
ഇന്ത്യയിലെ ഏക പൊറോട്ട മേക്കിങ് പരിശീലന സ്ഥാപനമാണ് മധുരൈ കലൈന ഗറിലാണ്. ഈ സ്ഥാപനത്തില്‍ പ്രവേശനം നേടുന്നവര്‍ 10 ദിവസം കൊണ്ട് പൊറോട്ടയടിക്കാന്‍ പഠിക്കുമെന്നാണ് കാസിമിന്റെ ഉറപ്പ്.