ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസുണ്ടാകൂ. അതിനാൽ ശാരീരികവും മാനസിക വുമായ ആരോഗ്യം സംരക്ഷിക്കാൻ ആരോഗ്യമുള്ള ശരീരം നിലനിർത്തേണ്ടത് അത്യാവശ്യ മാണ്. മോശം ഭക്ഷണക്രമം, ജീവിതശൈലിയിലെ മാറ്റം, വ്യായാമത്തിന്‍റെ അഭാവം തുടങ്ങിയവ ശരീരത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇത് ശരീരഭാരം വർധിക്കാനും പൊണ്ണത്തടിയ്ക്കും ഇടയാക്കും. അമിത ശരീരഭാരം രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നീ അവസ്ഥകളുടെ സാധ്യത വർധിപ്പിക്കും.

അതിനാൽ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാൻ ശരീരഭാരം നിയന്ത്രിക്കേണ്ടത് അനിവാര്യ മാണ്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ പാടുപെടുന്നവരാണ് ഭൂരിഭാഗം പേരും. പല വഴികളും പരീക്ഷി ച്ച് മടുത്തവരുമുണ്ട് നമുക്കിടയിൽ. എന്നാൽ ഇനി ഇതോർത്ത് വിഷമിക്കേണ്ട. വളരെ വേഗത്തിൽ ശരീരഭാരം കുറയ്ക്കാം. അതിനായി ഫിറ്റ്നസ് പരിശീലകനായ യോഗാദിത്യ സിംഗ് റാവലും ഡയറ്റീഷ്യൻ പിങ്കിയും നിർദേശിക്കുന്ന പവർ ഡയറ്റ് പരിചയപ്പെടാം.
രാവിലെ എഴുനേറ്റയുടൻ ചെറുചൂടുവെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത പാനീയം വെറും വയറ്റിൽ കുടിക്കുക. ഇത് ശരീരം ഉത്പാദിപ്പിക്കുന്ന ദോഷകരമായ ആസിഡുകൾ പുറന്തള്ളാൻ സഹായിക്കും. ഇത് കൂടാതെ പ്രഭാതഭക്ഷണം മുതൽ അത്താഴം വരെ ഭക്ഷണക്രമത്തിൽ എന്തൊക്കെ ആഹാരങ്ങൾ ഉൾപ്പെടുത്താമെന്ന് നോക്കാം.
പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
- ഓംലെറ്റ് (മുട്ടയുടെ വെള്ള 2 എണ്ണം ) + ബ്രൗൺ ബ്രെഡ് (2 എണ്ണം)
- പാൽ (കൊഴുപ്പില്ലാത്തത്) + കോൺഫ്ലെക്‌സ് / ഓട്‌സ് / ഗോതമ്പ് തവിട്
- ഫ്രൂട്ട് സാലഡ് / മുളപ്പിച്ച പയറുവർഗങ്ങൾ.
- വെജിറ്റബിൾ പോഹ / ഉപ്പുമാവ്
- സ്‌കിംഡ് മിൽക്ക് കോട്ടേജ് ചീസ് + ബ്രൗൺ ബ്രെഡ്
ഇവയിൽ ഏതെങ്കിലും ഒന്ന് പ്രഭാതഭക്ഷണമായി തെരഞ്ഞെടുക്കാം.
ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ
ഉച്ചഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് കട്ടൻ കാപ്പി കുടിക്കുക. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കും.
- ചിക്കൻ/ സോയാബീൻ (200 ഗ്രാം) + ബ്രൗൺ റൈസ് (ഒരു കപ്പ്) / ചപ്പാത്തി 1
- പരിപ്പ് + സാലഡ് + ബ്രൗൺ റൈസ് (ഒരു കപ്പ്) / ചപ്പാത്തി (1-2)
- വെജ് ഡാലിയ
ദഹനത്തെ സഹായിക്കുന്നതിന് പുളിയുള്ള തൈര് (100 ഗ്രാം) കൂടി ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താം.
വൈകുന്നേരം കഴിക്കാൻ
- സിട്രസ് പഴങ്ങൾ
- ഗ്രീൻ ടീ + രണ്ട് മേരി ലൈറ്റ് ബിസ്‌കറ്റ്
- പുഴുങ്ങിയ കടല
അത്താഴം
- സോയാബീൻ/ സൂപ്പ് + സാലഡ്
- മുട്ടയുടെ വെള്ളം (3) + വെജ് സൂപ്പ്
- ചിക്കൻ / ട്യൂണ സാലഡ്
- വെജിറ്റബിൾ ഡാലിയ
- ദാൽ
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ
വലിയ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക. ഉറങ്ങുന്നതിന് 3 മുതൽ 4 മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ശീതള പാനീയങ്ങൾ ഒഴിവാക്കുക. പകരം തേങ്ങാ വെള്ളം, വെജ് സൂപ്പ്, മോര് എന്നിവ കുടിക്കാം ദിവസേന കുറഞ്ഞത് 2 മുതൽ 3 ലിറ്റർ വെള്ളം കുടിക്കുക. നാരുകൾ ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റിൽ ഉൾപ്പെടുത്തുക. പഞ്ചസാര, മധുരമടങ്ങിയതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക. ഭക്ഷണം കഴിക്കാതിരിക്കരുത്. ഇത് ശരീരത്തിന് ദോഷം ചെയ്യും.ബേക്കറി ഉത്പന്നങ്ങൾ ഒഴിവാക്കുക.ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക.ആഴ്‌ചയിൽ മൂന്ന് ദിവസമെങ്കിലും വ്യായാമത്തിൽ ഏർപ്പെടുക.
ശ്രദ്ധിക്കുക: ഇവിടെ കൊടുത്തിരിക്കുന്ന എല്ലാ ആരോഗ്യ വിവരങ്ങളും നിർദ്ദേശങ്ങളും നിങ്ങളുടെ അറിവിലേക്കായി മാത്രമുള്ളതാണ്. ശാസ്ത്രീയ ഗവേഷണം, പഠനങ്ങൾ, ആരോഗ്യ പ്രൊഫഷണലുകൾ നൽകുന്ന ഉപദേശങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ നൽകുന്നത്. എന്നാൽ, ഇവ പിന്തുടരുന്നതിന് മുമ്പ് ഒരു ഡോക്ടറുടെ നിർദേശം തേടേണ്ടതാണ്.