
റിയാദ്: ബി ജെ പി സർക്കാർ ഗൂഢലക്ഷ്യത്തോടെ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്ന് റിയാദ് തൃശൂർ ജില്ലാ കെഎംസിസി സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. നിയമം പൗരൻ്റെ മൗലികാവകാശത്തിൻ മേലുള്ള കടന്നുകയറ്റമാണ്. ബത്ഹ കെ.എം.സി.സി ഓഡിറ്റോറി യത്തിൽ സംഘടിപ്പിച്ച വഖഫ് പ്രതിഷേധ സംഗമത്തിൽ തൃശൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി മുള്ളൂർക്കര അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് കബീർ വൈലത്തൂർ ഉദ്ഘാടനം ചെയ്തു.
മതപരമായ കടമകൾ നിർവഹിക്കാനും കൈകാര്യം ചെയ്യാനുമുള്ള അവകാശം നൽകുന്ന ഇന്ത്യൻ ഭരണ ഘടനയിലെ ഇരുപത്തിയാറാം അനുച്ഛേദത്തിന്റെ പ്രകടമായ ലംഘനമാണ് വഖഫ് ഭേദഗതിബിൽ. ഒരു വ്യക്തിക്ക് വഖ്ഫ് ചെയ്യണമെങ്കിൽ അഞ്ചു വർഷമെങ്കിലും മതം പിന്തുടരണമെന്നും പരിശീലിക്കണ മെന്നും ഇതിൽ നിർദേശിക്കുന്നു ഇത് തീർത്തും യുക്തിരഹിതവും അടിസ്ഥാനമില്ലാത്തതുമാണ്. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്കു തന്നെ കോട്ടം തട്ടിക്കുന്ന നിയമം അംഗീകരിക്കുവാൻ കഴിയില്ല.
അപരവിദ്വേഷം മാത്രം ഇന്ധനമാക്കി പ്രവർത്തിക്കുന്ന പ്രസ്ഥാനമായ ആര്‍.എസ്.എസിൻ്റെ ആസ്ഥാനത്ത് നിന്നും ഉദിച്ചതാണ് ഭേദഗതി നിയമം. പ്രസ്തുത ബിൽ കൂടുതൽ വർഗീയ ആക്രമണങ്ങൾക്ക് വഴിവെക്കു ന്നതാ ണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ മുസ്‌ലിം വിരുദ്ധ നീക്കത്തിൽ ശക്തമായ പ്രതിഷേധം യോഗം രേഖപ്പെടുത്തി.
ജനധിപത്യ മതേതര പ്രതിപക്ഷ പാർട്ടികൾ പാർലിമെൻ്റിൽ നടത്തിയ ശക്തമായ പോരാട്ടത്തെ യോഗം പ്രശംസിക്കുകയും ചെയ്തു. വരുന്ന ഏപ്രിൽ പതിനാറിന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന കമ്മി റ്റി കോഴിക്കോട് കടപ്പുറത്ത് നടത്തുന്ന വഖഫ് പ്രതിഷേധ മഹാറാലിക്ക് ഐക്യദാർഢ്യവും യോഗത്തിൽ പ്രഖ്യാപിച്ചു. മഹാറാലി വിജയിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
സെൻട്രൽ കമ്മറ്റി ഓർഗനൈസിങ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറ ർ മുഹമ്മദ് ഷാഫി കല്ലിങ്ങൽ പ്രമേയം അവതരിപ്പിച്ചു, നാഷണൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ഉസ്മാൻ പാലത്തിങ്കൽ, മുജീബ് ഉപ്പട, സെൻട്രൽ കമ്മറ്റി അംഗം അബ്ദുറഹ്മാൻ ഫറൂക്ക്, ബാവ താനൂർ, OICC തൃശൂർ ജില്ലാ പ്രസിഡൻ്റ് നാസർ വലപ്പാട്, കോഴിക്കോട് ജില്ല പ്രസിഡൻ്റ് സുഹൈൽ, പാലക്കാട് ജില്ല ജന സെ ക്രട്ടറി ഷബീർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജന സെക്രട്ടറി അൻഷാദ് കയ്പമംഗലം സ്വാഗതവും, ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ വെൺമെനാട് നന്ദിയും പറഞ്ഞു. ഉമർ കിള്ളിമംഗലം ഖിറാഅത്ത് നടത്തി. പരിപാടിക്ക് ജില്ലാ ഭാരവാഹികളായ ഉമർ ചളിങ്ങാട്, ഷാഹിദ് അറക്കൽ, സുബൈർ ഒരുമനയൂർ, സലീം പാവറട്ടി, മുഹമ്മദ് സ്വാലിഹ് അന്തിക്കാട് എന്നിവർ നേതൃത്വം നൽകി.