സൗദിയില്‍ കനത്ത മഴയ്ക്ക് സാധ്യത; ഇടിമിന്നലോടു കൂടിയ മഴ ലഭിച്ചേക്കും; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം


റിയാദ്: സൗദി അറേബ്യയിലെ മിക്ക ഭാഗങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. ചില പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കും. പ്രതികൂല കാലാവസ്ഥ ഞായറാഴ്ച വരെ നീണ്ടുനില്‍ക്കു മെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

നാഷണല്‍ സെന്‍റര്‍ ഫോര്‍ മെറ്റീരിയോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിയാദ് മേഖലയില്‍ (ഹവ്ത ബാനി തമീം, അല്‍-ഹാരിഖ്, അല്‍-മുസഹ്മിയ, അല്‍-ഖര്‍ജ്, റിയാദ്, ഹരേംല, ദിരിയ, ധര്‍മ) ഞായറാഴ്ച വരെ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് പ്രവചന ങ്ങള്‍ സൂചിപ്പിക്കുന്നു. തലസ്ഥാന നഗരമായ റിയാദില്‍ മേഘാവൃതമായ കാലാവസ്ഥ അടുത്ത വാരാന്ത്യം വരെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് ജനറല്‍ ഡയറക്ടറേറ്റ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പുകള്‍ നല്‍കുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടു വിക്കുകയും ചെയ്തതായി വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിവില്‍ ഡിഫന്‍സ് എല്ലാവരോടും മുന്‍കരുതലുകള്‍ എടുക്കാനും അപ്പപ്പോള്‍ നല്‍ കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ആഹ്വാനം ചെയ്തു. നിങ്ങളുടെ സഹകരണമാണ് ഞങ്ങളുടെ ലക്ഷ്യം, നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം- അധികൃതര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ പോസ്റ്റില്‍ അറിയിച്ചു. രാജ്യത്തെ ശരാശരി താപനില 17 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. അതേസമയം പരമാവധി താപനില 27 ഡിഗ്രിയാണ്. റിയാദില്‍ ശീതകാലത്തിന്‍റെ ആരംഭം അറിയിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രിയും വേഗതയേറിയ തണുത്ത കാറ്റ് അടിച്ചുവീശി.

ജനങ്ങൾ മുന്‍കരുതലുകള്‍ എടുക്കാനും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും വിവിധ മാധ്യമ ചാനലുകളിലൂടെ പ്രചരിപ്പിക്കുന്ന സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു.


Read Previous

മുസ്ലീംലീഗുമായി ചേര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നു; പത്ത് ദിവസം കാത്തിരിക്കും, അല്ലെങ്കില്‍ മറ്റ് വഴിയെന്ന് കാരാട്ട് റസാഖ്

Read Next

പൊതുമാപ്പ് കാലയളവിൽ യുഎഇ വിട്ടവർക്ക് ഏതു വിസയിലും രാജ്യത്ത് തിരിച്ചെത്താം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »