Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്, ഡോക്ടർമാർ ഒന്നടങ്കം പറയുന്നു അപകടമാണ്; യുഎഇയിലെ പ്രവാസികൾക്കും സ്വദേശികൾക്കും മുന്നറിയിപ്പ്


ദുബായ്: യുഎഇയിലുള്ള 40 ശതമാനം യൂട്യൂബ് കാഴ്ചക്കാരും ആരോഗ്യ സംബന്ധമായ വീഡിയോകളാണ് കാണുന്നതെന്ന് റിപ്പോർട്ട്. ഇത് മെഡിക്കൽ പ്രൊഫഷണലുമായി കൂടിയാലോചിക്കാതെ ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കാൻ കാരണ മായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കാഴ്ചക്കാരിൽ യുഎഇയിലെ സ്വദേശികളും വിദേശികളുമുണ്ട്. ഖലീഫ സർവ്വകലാശാലയിലെ ഗവേഷകർ പങ്കുവച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുഎഇ ആരോഗ്യപ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌ സൈറ്റിലും ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകെ 3000 യൂട്യൂബ് ഉപയോക്താക്കളിലാണ് സർവ്വേ നടത്തിയത്. ഇവരിൽ 87 ശതമാനം പേരും കാണുന്നത് ആരോഗ്യ സംബന്ധമായ ഉള്ളടക്കങ്ങളാണ്. ഇവരിൽ കൂടുതൽ പേരും കാണുന്നത് ബോഡി ബിൽഡിംഗുമായി ബന്ധപ്പെട്ട വീഡിയോകളാ ണെന്ന് സർവ്വേയിൽ കണ്ടെത്തി. ശരീരത്തിൽ എന്തെങ്കിലും രോഗ ലക്ഷണം കണ്ടാൽ കൂടുതൽ പേരും യൂട്യൂബ് നോക്കിയതിന് ശേഷം മാത്രമേ ആരോഗ്യ വിദഗ്ദരെ സമീപിക്കുന്നുള്ളൂ.

53കാരിയായ ദുബായ് സ്വദേശി ജിൽ ഡെയ്ലി ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ് ‘രോഗലക്ഷണങ്ങളുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട വീഡിയോ ആദ്യം കാണും. അതിന് ശേഷം മാത്രമാണ് ആരോഗ്യ വിദഗ്ധരെ സമീപിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുകയുള്ളൂ’. 25കാരിയായ മിയ നിക്സണും സമാനമായ അനുഭവമാണ് പങ്കുവച്ചത്. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് കൂടുതലും യൂട്യൂബിനെയാണ് ആശ്രയിക്കുന്നതെന്ന് മിയ പറയുന്നു. യൂട്യൂബിൽ ഇതേക്കുറിച്ച് തിരയുമ്പോൾ വ്യക്തമായ വിവരം ലഭിക്കുന്നുണ്ടെന്നാണ് അവർ പറയുന്നത്.

ഡോക്ടർമാരുടെ പ്രൊഫഷണൽ അഭിപ്രായം തേടുന്നതിനെക്കാൾ യുഎഇയിൽ ധാരാളം ആളുകൾ യൂട്യൂബിൽ നിന്ന് വൈദ്യോപദേശം തേടുന്നുണ്ടെന്ന ധാരണയിൽ ഗവേഷ ണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരു പരിധിവരെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഓൺലൈൻ വിവരങ്ങളെ ആശ്രയിക്കു ന്നതിനേക്കാൾ ഉയർന്ന പരിശീലനം ലഭിച്ച ആരോഗ്യ വിദഗ്ധരുടെ ഉപദേശം തേടുന്ന താണ് എല്ലായ്‌പ്പോഴും സുരക്ഷിതമാണെന്ന വാദത്തിൽ മെഡിക്കൽ പ്രൊഫഷണ ലുകൾ ഉറച്ചുനിൽക്കുന്നു.


Read Previous

അല്‍കോബാറില്‍ ഡി.എച്ച്.എല്‍ കെട്ടിടത്തില്‍ വന്‍ അഗ്നിബാധ; സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണച്ചു

Read Next

കറുത്ത നിറമുള്ളതിനാൽ ഭാര്യ ഉപേക്ഷിച്ചുപോയെന്ന് ഭർത്താവ്; 10 ദിവസം പ്രായമായ കുഞ്ഞിനെയും ഒഴിവാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »