Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആണവ കേന്ദ്ര പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ്: ഇറാൻ-ഇസ്രയേൽ പോര് മുറുകുന്നു?


ദുബായ് : ഇറാൻ്റെ ആണവ കേന്ദ്ര പ്രദേശങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പ് നൽകി ഇസ്രയേൽ സൈന്യം. ഇറാനിലെ അറാക്ക് ഘനജല റിയാക്‌ടറിന് ചുറ്റുമുള്ള പ്രദേശത്തുനിന്ന് ജനങ്ങൾ വ്യാഴാഴ്‌ച ഒഴിഞ്ഞുപോകണമെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ മുന്നറിയിപ്പ്. സൈന്യത്തിൻ്റെ എക്‌സ് ഹാൻഡിലിലൂടെയാണ് ഇസ്രയേൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കീഴടങ്ങാനുള്ള അമേരിക്കൻ ആഹ്വാ നം ആയത്തുളള അലി ഖമേനി നിരസിച്ചിരുന്നു. തൊട്ടുപിന്നാലെ യായിരുന്നു ഇസ്രയേലിൻ്റെ വ്യോമാക്ര മണം. സൈനിക ഇടപെടൽ പരിഹരിക്കാനാവാത്ത നാശനഷ്‌ട ങ്ങൾ വരുത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

ടെഹ്‌റാനും ഇറാനിലെ മറ്റ് പ്രദേശങ്ങളും ലക്ഷ്യമിട്ടാണ് വ്യാഴാഴ്‌ച വ്യോമാക്രമണം നടത്തുന്നതെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിട്ടില്ല. നതാൻസിലുള്ള യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രം, ടെഹ്‌റാനിലെ സെൻട്രിഫ്യൂജ് വർക്ക്‌ഷോപ്പുകൾ, ഇസ്‌ഫഹാനിലെ ആണവ കേന്ദ്രം എന്നിവ ഇസ്രയേൽ ലക്ഷ്യമിട്ടതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേലിൻ്റെ മുൻ ആക്രമണങ്ങളിൽ ഇറാൻ്റെ ആണവ ശാസ്ത്രജ്ഞരും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രയേലിൻ്റെ ആക്രമണത്തിൽ 263 സാധാരണക്കാർ ഉൾപ്പെടെ 639 ഇറാനിയൻ പൗരന്മാർ കൊല്ലപ്പെടുകയും 1300 ൽ അധികം പേർക്ക് പരിക്കേറ്റതായും ഇറാനിയൻ മനുഷ്യാവകാശ സംഘടന പറഞ്ഞു.

ടെഹ്‌റാനിൽ നിന്ന് 250 കിലോമീറ്റർ അകലെ തെക്ക് പടിഞ്ഞാറായിട്ടാണ് അറാക്ക് ഹെവി വാട്ടർ റിയാക്‌ടർ സ്ഥിതി ചെയ്യുന്നത്. അറാക്ക് പ്ലാൻ്റിൽ റിയാക്‌ടർ തണുപ്പിക്കാൻ ഘനജലം ഉപയോഗിക്കുന്നു. 2015 ലെ ആണവ കരാർ പ്രകാരം ഘനജല റിയാക്‌ടറുകൾക്ക് പ്ലൂട്ടോണിയം ഉത്‌പാദിപ്പിക്കാൻ സാധിക്കും. ആണവായുധ നിർമാണത്തിന് സഹായകരമാകുന്ന വസ്‌തുവാണ് പ്ലൂട്ടോണിയം. പ്ലൂട്ടോണിയം ഉത്‌പാദന ത്തിലെ ഇറാൻ്റെ മുന്നേറ്റത്തിൽ വ്യാപകമായ അപകട സാധ്യതകൾ ഐക്യരാഷ്‌ട്ര സഭ ചൂണ്ടിക്കാട്ടിയി രുന്നു. തുടർന്ന് ഉത്‌പാദനം കുറയ്‌ക്കാനായി റിയാക്‌ടറുകൾ പുനരൂപകൽപ്പന ചെയ്യാൻ ഇറാൻ സമ്മതിക്കുകയായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ അന്താരാഷ്‌ട്ര ആണവോർജ ഏജൻസി (ഐഎഇഎ) ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ആക്രമിക്കരുതെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2025 മെയ് 14 നാണ് ഐഎഇഎ ഉദ്യോഗസ്ഥർ അവസാനമായി അറാക്കിൽ സന്ദർശനം നടത്തിയത്.

2015 ലെ ആണവ കരാർ പ്രകാരം ആണവ വ്യാപന ആശങ്കകൾ പരിഹരിക്കുന്നതിനായി യുറേനിയം കൈവശം വയക്കാനുളള തോത് പുനർരൂപകൽപ്പന ചെയ്യാൻ ഇറാൻ സമ്മതിച്ചിരുന്നു. 2019-ൽ, ഇറാൻ ഹെവി വാട്ടർ റിയാക്‌ടറിൻ്റെ ദ്വിതീയ സർക്യൂട്ട് ആരംഭിച്ചിരുന്നു. 2018-ൽ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുളള ആണവ കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറി. തുടർന്ന് അറാക് റിയാക്‌ടർ പുനർരൂപകൽപ്പന ചെയ്യാൻ ബ്രിട്ടൻ മുന്നോട്ടു വരികയായിരുന്നു.


Read Previous

വീണ്ടും ഭാരതാംബ; രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Read Next

വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പിഎന്‍ പണിക്കരുടെ സ്‌മരണയില്‍ ഇന്ന് വായനാ ദിനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »