
ദോഹ: കഴിഞ്ഞ ദിവസം ഖത്തറിൽ സംഭവിച്ച വാഹനാപകടത്തിൽ 5 വയസുകാര നായ ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.
ബർവാ മദീനത്തിലെ കോമ്പൗണ്ടിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. കുടുംബം താമസി ക്കുന്നത് ഈ ഭാഗത്താണ്. പൊഡാർ പേൾ സ്കൂളിലെ കെജി വിദ്യാർത്ഥിയാണ് അദിത് രഞ്ജു കൃഷ്ണൻ പിള്ള.
അച്ഛൻ രഞ്ജു കൃഷ്ണൻ ഐടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ: ആര്യൻ ( മൂന്നാം ക്ലാസിലാണ് പടിക്കുന്നത്. നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൻ ആണ് തീരുമാനിച്ചിരിക്കുന്നത്. കെഎംസിസി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.