‘ജുനൈദ് കൊല്ലപ്പെട്ടതാണോ?’, ദുരൂഹത ആരോപിച്ച് സംവിധായകൻ


വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ടതിന് പിന്നാലെ ദുരൂഹത ആരോപിച്ച് സംവിധായ കൻ സനല്‍ കുമാര്‍ ശശിധരൻ രംഗത്ത്. ദുരൂഹതയുള്ള ഒന്നാണ് ഈ മരണമെന്നും ജുനൈദിനെതിരെ ഉണ്ടായിരുന്ന കേസില്‍ അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ലെന്നും സംവിധായകൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ജുനൈദിന്‍റെ മരണ ത്തില്‍ ദുരൂഹത ആരോപിച്ച് സനല്‍കുമാര്‍ രംഗത്തെത്തിയത്.

“വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ചുനാൾ മുൻപ് ഒരു ബലാത്സംഗ പരാതിയിൽ ഇയാൾ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാൾക്കെതിരെയുണ്ടായ ഒരു ഹേറ്റ് കാമ്പെയിൻ ശ്രദ്ധിച്ചപ്പോൾ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാൾ വലിയ അളവിലുള്ളതാണെന്ന് തോന്നി.

അയാൾ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്‌തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലിൽ കണ്ടു. അതിൽ പക്ഷെ അയാൾ പറയുന്നത് കേൾപ്പിക്കുകയല്ല ചെയ്‌തിരിക്കുന്നത് അയാൾ പറയുന്ന തിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്” എന്നും അദ്ദേഹം കുറിച്ചു.

അയാളുടെ വ്ലോഗ് നോക്കാൻ വേണ്ടി കുറേ വാർത്തകൾ തപ്പിയിരുന്നു. ഒന്നിലും അയാളുടെ മുഴുവൻ പേരില്ല. ഏതാണ് അയാളുടെ വ്ലോഗ് എന്നില്ല. വ്ലോഗർ ജുനൈദ് അപകടത്തിൽ മരിച്ചു എന്ന് മാത്രം. അയാൾ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാൻ അയാൾക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട്‌ പൊതുമണ്ഡലം നിറഞ്ഞുനിൽക്കുമ്പോഴാണ് അയാൾ മരിച്ചതെന്നും സനല്‍കുമാര്‍ വ്യക്തമാക്കി.

ജുനൈദ് മരിച്ചതാണോ, അല്ലെങ്കില്‍ അദ്ദേഹത്തെ കൊന്നുതള്ളിയതാണോ എന്നുപോലും അറിയി ല്ലെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി. എന്തായാലും അയാൾക്ക് പറയാനുള്ളത് എന്താണെന്ന് കേൾ ക്കാതെ അയാളെ വിധിച്ചവർക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമിമില്ല. അവർ അടുത്ത ഇരയെ തേടുമെന്നും സനല്‍ കുറ്റപ്പെടുത്തി.

അതേസമയം, മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ് മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. അപകട ത്തില്‍ തലയുടെ പിൻഭാഗത്ത് പരിക്കേറ്റ ജുനൈദിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരു ന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനാപകടത്തിൽ ദുരൂഹതകളുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.


Read Previous

ഹമാസിന് പിന്തുണ, അക്രമത്തിനും ഭീകരതയ്ക്കും വേണ്ടി വാദിച്ചു’; ഇന്ത്യൻ വിദ്യാർഥിനിയുടെ വിസ റദ്ദാക്കി അമേരിക്ക

Read Next

രണ്ടു കിലോ കഞ്ചാവുമായി എസ്എഫ്‌ഐ നേതാവിനെ പിടികൂടുമ്പോള്‍ ഞങ്ങള്‍ മിണ്ടാതിരിക്കണോ?; വിപ്ലവഗാനം പാടിയത് ബിജെപിയെ സഹായിക്കാന്‍’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »