ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിൻ്റെ ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം. കൊച്ചി വാട്ടര്‍ മെട്രോയും ഡിജിറ്റല്‍ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയതാണ് കേരളത്തിൻ്റെ ടാബ്ലോ. 12 വര്‍ഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡില്‍ മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്.

മഹാരാഷ്ട്ര, ജമ്മു & കശ്‌മീർ എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയത്. മഹാരാഷ്ട്ര (ഗണേശോത്സവം: ആത്മനിർഭരതയുടെ പ്രതീകം), ജമ്മു & കശ്‌മീർ (ജമ്മു & കാശ്‌മീരിലെ കരകൗശല വസ്‌തുക്കളും നാടോടി നൃത്തങ്ങളും), കേരളം (വാട്ടർ മെട്രോ & 100% ഡിജിറ്റൽ സാക്ഷരത: ആത്മനിർഭർ ഭാരതിനുള്ള ആത്മനിർഭർ കേരളം) എന്നീ വിഷയങ്ങളാണ് പ്രതീകമാക്കിയത്.
കൂടാതെ ഏറ്റവും മികച്ച മാർച്ചിങ് സംഘമായി ഇന്ത്യൻ നാവികസേനയും ഇടം നേടി. സിഎപിഎഫു കളിലും മറ്റ് സഹായ സേനകളിലുമുള്ള പര്യടനത്തിന് ഡൽഹി പൊലീസും അർഹരായി. കേന്ദ്ര മന്ത്രാലയങ്ങളിൽ നിന്നും വകുപ്പുകളിൽ നിന്നുമുള്ള മികച്ച ടാബ്ലോകളിൽ സാംസ്‌കാരിക മന്ത്രാലയം ഒന്നാം സ്ഥാനം നേടി. വന്ദേമാതരം – ഒരു രാജ്യത്തിൻ്റെ ആത്മാവ് എന്ന വിഷയമാണ് പ്രതീകമാക്കിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പിൻ്റെ വന്ദേമാതരം 150 വർഷത്തെ സ്‌മരണാർഥം, ഇന്ത്യയുടെ നിത്യാനു ഗ്രഹം എന്ന വിഷയത്തിന് പ്രത്യേക സമ്മാനവുമുണ്ട്.
മൈഗവ് പോർട്ടലിൽ പൗരന്മാർ അവതരിപ്പിച്ച ടാബ്ലോയിൽ ഓൺലൈൻ വോട്ടെടുപ്പിനെ അടിസ്ഥാ നമാക്കി ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നീ നൃത്ത സംഘങ്ങൾ ‘ജനപ്രിയ ചോയ്‌സ്’ വിഭാഗ ത്തിൽ അവാർഡ് നേടി. പ്രതിരോധ മന്ത്രാലയമാണ് ഈ ഇനത്തിലെ ഫലങ്ങൾ പ്രഖ്യാപിച്ചത്.
പോപ്പുലർ ചോയ്‌സ് വിഭാഗത്തിൽ, മൂന്ന് സേനകളിൽ ഏറ്റവും മികച്ച മാർച്ചിങ് സംഘമായി അസം റെജിമെൻ്റ് തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് സഹായ സേനകളുടെ വിഭാഗത്തിൽ സിഎപിഎഫ് മികച്ച മാർച്ചിങ് സംഘമായും തെരഞ്ഞെടുക്കപ്പെട്ടു. 30ഓളം ടാബ്ലോകളാണ് മത്സരത്തിന് ഉണ്ടായിരുന്നത്.
ജാർഖണ്ഡ്, ഗോവ, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ് തുടങ്ങിയ നിരവധി സംസ്ഥാനങ്ങൾക്കും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില സംസ്ഥാനങ്ങൾക്കും ഇത്തവണ ടാബ്ലോകൾ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. റൊട്ടേഷൻ നയം കാരണം ഈ സംസ്ഥാനങ്ങള്‍ ഒഴിവാക്കപ്പെടുകയായിരുന്നു.
റിപ്പബ്ലിക് ദിന പരേഡിൻ്റെ ചരിത്രത്തിൽ കേരളത്തിൻ്റെ കോൽക്കളിയും
റിപ്പബ്ലിക് ദിന പരേഡിൻ്റെ ചരിത്രത്തിൽ കോഴിക്കോടൻ സംഘത്തിൻ്റെ കോൽക്കളിയും ഉണ്ടായിരുന്നു. വന്ദേമാതരം ഗീതത്തിൻ്റെ 150 വർഷങ്ങൾ ആഘോഷിക്കുന്ന ‘സ്വാതന്ത്രതാ മന്ത്ര്’ ഫ്യൂഷനിലാണ് കോൽക്കളിയും സ്ഥാനം പിടിച്ചത്.
വന്ദേമാതരത്തിൻ്റെ ഈണത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ടായിരത്തി അഞ്ഞൂറിലേറെ കലാകാരൻമാരാണ് വിവിധ രൂപങ്ങളുമായി ഫ്യൂഷനിൽ അണിനിരന്നത്. പ്രശസ്‌ത കോൽക്കളി പരിശീലകനായ യാസിർ കുരിക്കളുടെ ശിക്ഷണത്തിൽ പരപ്പിൽ എംഎംഎച്ച്എസ്എസിലെ കുട്ടികളാണ് വടക്കൻ മാപ്പിളശൈലിയിലുള്ള കോൽക്കളി അവതരിപ്പിച്ചത്.
