Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

തണ്ണിമത്തന്‍: ഫേസ് പാക്ക് മുഖ സംരക്ഷണ ത്തിനും ഉത്തമം


വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ തണ്ണിമത്തന്‍ ആരോ​ഗ്യത്തിന് മാത്രമല്ല ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ തണ്ണിമത്തന്‍ ചര്‍മ്മത്തിന്റെ കറുപ്പ് കുറയ്ക്കുകയും ചര്‍മ്മം കൂടുതല്‍ കൂടുതല്‍ മൃദുലമാകാനും സഹായിക്കുന്നു. മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാന്‍ തണ്ണിമത്തന്‍ കൊണ്ടുള്ള ചില ഫേസ് പാക്കുകള്‍ ഇതാ.

.തണ്ണിമത്തനും വെള്ളരിക്കയും ചര്‍മ്മത്തിന് വളരെയധികം ഗുണം ചെയ്യും. ഒരു ടേബിള്‍ സ്പൂണ്‍ വെള്ളരിക്ക നീരും ഒരു ടേബിള്‍ സ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം 15 മിനുട്ട് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. ചര്‍മ്മം കൂടുതല്‍ മൃദുലമാകാനും തിളക്കം കിട്ടാനും സഹായിക്കും.

വെയിലേറ്റുള്ള കരുവാളിപ്പ് അകറ്റാന്‍ തണ്ണിമത്തനോടൊപ്പം തൈര് കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇതിനായി അല്‍പ്പം തണ്ണിമത്തന്‍ ജ്യൂസിനോടൊപ്പം ഒരു ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ശേഷം ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം.

രണ്ട് ടീസ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസും രണ്ട് ടീസ്പൂണ്‍ തൈരും ചേര്‍ത്ത് മുഖത്തിടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയുക. സണ്‍ ടാന്‍ മാറാന്‍ ഈ പാക്ക് സഹായിക്കും. തൈരില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡാണ് സണ്‍ ടാന്‍ മാറാനും മുഖത്തിന് തിളക്കം നല്‍കാനും സഹായിക്കുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 5 മങ്ങിയ ചര്‍മ്മത്തിന് തിളക്കം നല്‍കുകയും കറുത്ത പാടുകളും മുഖക്കുരുവിന്റെ പാടുകളും കുറയ്ക്കുകയും ചെയ്യുന്നു.

രണ്ട് ടേബിള്‍സ്പൂണ്‍ പാലും രണ്ട് ടേബില്‍ സ്പൂണ്‍ തണ്ണിമത്തന്‍ ജ്യൂസും ചേര്‍ത്ത് മുഖത്തിടുക. മുഖത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ ഈ പാക്ക് സഹായിക്കും.


Read Previous

കോ​വി​ഡ് സാ​ഹ​ച​ര്യം രൂ​ക്ഷം; ന​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി ഓ​ഹ​രി വി​പ​ണി.

Read Next

ജീരക വെള്ളം ശീലമാക്കൂ. കൊഴുപ്പും ശരീര ഭാരവും കുറയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »