വയനാടിന് സഹായവുമായി കേളി; പത്ത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.


റിയാദ്: ഉരുൾപൊട്ടൽ ഉണ്ടായ വയനാടിന് അടിയന്തിര സഹായമായി റിയാദ് കേളി കലാസാംസകാരിക വേദി പത്ത് ലക്ഷം രൂപ നൽകുമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രഖ്യാപിച്ചു. ധനസഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
ദുരിതാശ്വാസ പ്രവർത്തനത്തിന് നാട്ടിൽ അവധിയിലുള്ള എല്ലാ പ്രവർത്തരോടും പങ്കാളികളാകാൻ കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ആഹ്വാനം ചെയ്‌തു.

ദുരന്തത്തിന്റെ വ്യാപ്തിയും, മരണ സംഖ്യയും ഒന്നും വ്യക്തമായിട്ടിലെങ്കിലും അടിയന്തിര സഹായമായി ആദ്യ ഗഡുയാണ് സഹായം നൽകുന്നത്. സമാനതകളി ല്ലാത്ത ദുരന്തമാണ് ഇന്ന് പുലർച്ചെ വയനാട്ടിൽ ഉണ്ടായത്. വിറങ്ങലിച്ചു നിൽക്കുന്ന കേരളത്തെ സഹായിക്കുന്നതിന് ഓരോ മനുഷ്യസ്നേഹികളും രംഗത്തിറങ്ങണം കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കർണാടകയിലെ ഷിഗൂറിൽ മണ്ണിടിച്ചിലിൽ പെട്ട അർജുൻ ഒരു നോവായ്‌ നിൽക്കു നിടയിലാണ് കേരളത്തെ ആകെ കണ്ണീരിലാ ഴ്ത്തി ദുരന്തം വന്നു കയറിയത്. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും മരണമടഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന തായും കേളി സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയിൽ പറഞ്ഞു.


Read Previous

ക്രെസി ഡീല്‍ പ്രഖ്യാപിച്ച് സിറ്റിഫ്ലവര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ ഒന്ന് തീര്‍ത്തും സൗജന്യം.

Read Next

മരണ ഭൂമിയായി വയനാട്: ഇതുവരെ മരിച്ചത് 120 പേര്‍; 90 പേരെ ഇനിയും കണ്ടെത്താനായില്ല: 130 പേര്‍ പരിക്കേറ്റ് ചികിത്സയില്‍, രക്ഷാ ദൗത്യത്തിന് ഹെലികോപ്ടറെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »