റിയാദ്: നിരവധി പേരുടെ മരണത്തിനും ഒട്ടനവധിയാളുകൾക്ക് ഗുരുതര പരിക്കു കളടക്കം നിരവധി നാശനഷ്ട്ടങ്ങൾ വിതച്ച വയനാട് ഉരുൾപ്പെട്ടലിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനവും ദുഃഖവും രേഖപ്പെടുത്തി. പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗം സുഖം പ്രാപിച്ച് ജീവിതത്തിലേക്ക് തിരിച്ച് വരാനായി പ്രാർത്ഥിക്കുന്നതായും ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്താ കുറിപ്പിൽ അറീയിച്ചു.

അപകടത്തിൽ പെട്ടവർക്ക് സഹായ ഹസ്തവുമായി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ സഹായ സമാഹരണത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമാകുവാൻ ജാതി മത രാഷ്ട്രീയ ഭേതമന്യ എല്ലാ മനുഷ്യ സ്നേഹികളും കൈകോർക്കണമെന്നും റിയാദ് ഒഐസിസി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ, ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറ, ആക്റ്റിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപള്ളി എന്നിവർ അറീയിച്ചു.