Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് പാഠമായി: പശ്ചിമഘട്ടത്തിലെ കൈയേറ്റങ്ങള്‍ പൊളിച്ചടുക്കാന്‍ പ്രത്യേക കര്‍മ സേന രൂപീകരിച്ച് കര്‍ണാടക സര്‍ക്കാര്‍


ബംഗളുരു: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ കൈയേറ്റങ്ങ ള്‍ക്കെതിരെ കടുത്ത നടപടികളുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. കര്‍ണാടകയിലെ പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള കൈയേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും കണ്ടെത്തി ഒഴിപ്പിക്കാനാണ് തീരുമാനം.

സര്‍ക്കാരിന്റെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി വനം മന്ത്രി ഈശ്വര്‍ ഖാന്‍ഡ്രെ വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ വനം കണ്‍സര്‍വേറ്ററുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മ സേനയ്ക്ക് രൂപം നല്‍കി പരിശോധന ആരംഭിച്ചു.

പശ്ചിമ ഘട്ടത്തിന്റെ ഭാഗമായ ജില്ലകളില്‍ മുഴുവന്‍ പരിശോധന നടത്തും. അശാസ്ത്രീ യമായ റോഡ് നിര്‍മാണത്തിനെതിരേ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. 2015 ന് ശേഷം വന മേഖലയില്‍ നടത്തിയ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കാനാണ് നിര്‍ദേശം. കൈയേറ്റക്കാര്‍ക്ക് കര്‍ണാടക വനം നിയമം 64 എ വകുപ്പ് പ്രകാരം നോട്ടീസ് നല്‍കും.

അസിസ്റ്റന്റ് വനം കണ്‍സര്‍വേറ്റര്‍ മുതല്‍ അഡിഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് വനം കണ്‍സര്‍വേറ്റര്‍മാര്‍വരെയുള്ളവര്‍ക്ക് നടപടിയെടുക്കാന്‍ അനുമതി നല്‍കി. കൈയേറ്റവുമായി ബന്ധപ്പെട്ട കോടതികളിലുള്ള കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ നടപടിയെടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

വനഭൂമി കൈയേറി നിര്‍മിച്ച റിസോര്‍ട്ടുകളും ഹോംസ്റ്റേകളും പൊളിച്ചു നീക്കും. പശ്ചിമഘട്ടം കൈയേറിയുള്ള വാണിജ്യ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. വന ഭൂമിയിലൂടെ അശാസ്ത്രീയ രീതിയില്‍ റോഡുകള്‍ നിര്‍മിച്ചതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കുമെന്നും ഈശ്വര്‍ ഖാന്‍ഡ്രെ പറഞ്ഞു.


Read Previous

നാടക രംഗത്തെ അതുല്യ കലാകാരി; നടി വിജയലക്ഷ്മി അന്തരിച്ചു

Read Next

ചരിത്രമെഴുതി ‘നാരീ ശക്തി!’- വിനേഷ് ഫോ​ഗട്ട് ​ഗുസ്തി ഫൈനലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »