Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് പുനഃരധിവാസം; കേളി ഒരു കോടി രൂപ നൽകും, ആഗസ്റ്റ് 30ന് മുന്‍പ് തുക സമാഹരിക്കും.


റിയാദ്: വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവി ക്കുന്നവർക്ക് കൈതാങ്ങാവാൻ കേളി കലാസാംസ്കാരിക വേദിയും. കേരള സർക്കാരി നൊപ്പം കൈകോർത്ത് സർക്കാരിന്‍റെ പുനഃരധിവാസ പദ്ധതിയില്‍ ഭാഗമാകും ഇതി നായി കേളി ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന് ഭാരവാഹികള്‍ റിയാദില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

റിയാദിലെ പൊതു സമൂഹത്തില്‍ നിന്നും കേളിയിലെയും കേളി കുടുംബ വേദിയി ലെയും മുഴുവൻ മെമ്പർമാരും ഈ ഉദ്യമത്തിൽ പങ്കാളികളാകും. കേളിയുടെ ‘സ്നേഹ സ്പർശം’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് കണ്ടെത്തുന്നത്. കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ദുരന്തത്തെയാണ് നേരിട്ടത്. ഇതുവരെ 341 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂർണ്ണമായി തിട്ടപ്പെടുത്തിയിട്ടില്ല. 180ല്‍തിലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തം നടന്ന രണ്ടാം ദിവസം തന്നെ പ്രവാസ ലോകത്തുനിന്നും ആദ്യമായി കേളി പത്ത് ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപി ക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയും ചെയ്‌ത തായി ഭാരവാഹികള്‍ പറഞ്ഞു

ദുരന്തത്തില്‍ സകലതും നഷ്‌ടമായവർക്കായി വിപുലമായ പുനഃരധിവാസ പാക്കേജ്‌ തയ്യാറാക്കുമെന്നും, പൂർണ്ണമായും തകർന്നു പോയ ജനവാസ മേഖലയ്‌ക്ക്‌ പകരം സുര ക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ് നിർമിക്കാനാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌ എന്നുമുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനമാണ് കേളിയെ ഈ ഒരു തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.

അതിദാരുണ ദുരന്തത്തിന് ഇരയായവർക്ക്‌ ആശ്വാസംപകരാൻ കക്ഷിരാഷ്‌ട്രീയ ഭേദ മന്യേ എല്ലാവരും സഹായമെത്തിക്കേണ്ട സമയമാണിത്. വയനാടിനെ പുനർനിർമി ക്കാൻ എല്ലാവരും രംഗത്തിറങ്ങണം കേളി അഭ്യർത്തിച്ചു. 2018-19 ൽ കേരളം നേരിട്ട മഹാ പ്രളയത്തിൽ അര കോടി രൂപയും, കൊറോണ മഹാമാരിയിൽ കേരളത്തിലെ ജനങ്ങൾക് സൗജന്യ വാക്‌സിൻ നൽകാനുള്ള തീരുമാനം കേരള സർക്കാർ കൈ കൊണ്ട വേളയിലും കേളി വാക്‌സിൻ ചലഞ്ച് ഏറ്റെടുക്കുകയും 23,42,374 രൂപ സർക്കാരിന് കൈമാറുകയും ചെയ്‌തതായി ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, കേളി കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ എന്നിവര്‍ പങ്കെടുത്തു.


Read Previous

കരിപ്പൂരിന്‍റെ ചിറകരിഞ്ഞ ദുരന്തം; ഓര്‍മകള്‍ക്ക് നാലാണ്ട്, ഇരകളോട് എയര്‍ ഇന്ത്യ കാട്ടിയത് നെറികേട്?

Read Next

പഴയ ശത്രുക്കൾ സുഹൃത്തുക്കളായത് സിദ്ധരാമയ്യയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ’; പ്രതിപക്ഷത്തിനെതിരെ ഡികെ ശിവകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »