വയനാട് പുനഃരധിവാസം; കേളിയുടെ രണ്ടാം ഗഡു 25ന് കൈമാറും.


റിയാദ് : വയനാട് ജില്ലയിലെ ചൂരൽമലയിലും, മുണ്ടക്കൈയിലും അട്ടമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈതാങ്ങാവാൻ കേളി കലാസാംസ്കാ രിക വേദി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ രണ്ടാം ഗഡു സെപ്തംബർ 25ന് കൈമാറും. കേരള സർക്കാരിനൊപ്പം കൈകോർത്ത് സർക്കാരിന്റെ പുനഃരധിവാസ പദ്ധതിയിൽ ഭാഗവാക്കാകുന്നതിന്റെ ഭാഗമായാണ് കേളി ഒരു കോടി രൂപ സമാഹരിച്ചു നൽകുമെന്ന തീരുമാനം പ്രഖ്യാപിച്ചത്.

ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ പ്രവാസ ലോകത്തുനിനുള്ള ആദ്യ സഹായമായി 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേളി കൈമാറിയിരുന്നു. തുടർന്നാണ് ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമായതും സർക്കാർ ടൗൺഷിപ്പ് പ്രഖ്യാപി ച്ചതും. ഇതേ തുടർന്ന് കേളിയിലെയും കുടുംബവേദിയിലെയും എല്ലാ അംഗങ്ങളെയും പങ്കാളികളാക്കികൊണ്ട് ഒരു കോടി രൂപ നൽകാൻ കേളി രക്ഷാധികാരി തീരുമാ നിച്ചത്. നാട്ടിൽ അവധിയിലുള്ള കേളി സെക്രട്ടറി സുരേഷ് കണ്ണപുരത്തിന്റെ നേതൃത്വത്തിൽ കേളിയുടെ മുൻകാല പ്രവർത്തകർ ചേർന്ന് മുഖ്യമന്ത്രിക്ക് ഫണ്ട് കൈമാറും.

അടുത്ത കാലത്ത്‌ രാജ്യം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തത്തിന് സാക്ഷ്യം വഹിച്ച കേരളത്തിന് സമാനതകളില്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. മൂന്ന് ഗ്രാമങ്ങൾ ഒറ്റ രാത്രികൊണ്ട് അപ്രത്യക്ഷമായി. കാണാതായവരും, മരണപ്പെട്ടവുരുമായി 500-ൽ പരം പേരെ ദുരന്തത്തിൽ വയനാടിന് നഷ്ടമായി. നൂറുകണക്കിന് വീടുകൾ നഷ്ട്ടപ്പെട്ടു. ലോകത്തിന്റെ സകല കോണുകളിൽ നിന്നും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ജനത വയനാടിന്റെ പുനഃരധിവാസത്തിനായ്‌ കൈ കോർത്തു.

കേരള സർക്കാർ ഒരു പരാതിക്കും ഇട നൽകാത്ത വിധം 28 ദിവസത്തിനുള്ളിൽ ദുരന്തത്തെ അതിജീവിച്ചവരെ താൽക്കാലികമായി പുനഃരധിവസിപ്പിച്ചു. പ്രധാന മന്ത്രിയും ദേശീയ തലത്തിലുള്ള ഏജൻസികളും ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കി. ദുരന്തം നടന്ന് രണ്ടു മാസത്തോടടുക്കാറായിട്ടും യാതൊരു വിധ സഹായവും പ്രഖ്യാപിക്കാൻ യൂണിയൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. യൂണിയൻ സർക്കാറിന്റെ മാനദണ്ഡങ്ങൾക്കനുസൃതമായി നഷ്ടങ്ങളുടെ വ്യാപ്തി കണകാക്കി പ്രതീക്ഷിക്കുന്ന നഷ്ടങ്ങളുടെ കണക്ക് സമർപ്പിച്ചതിനെ ചിലവാക്കിയ തുകയുടെ കണക്കാക്കി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളിൽ നിന്നും സംസ്ഥാന സർക്കാരിന്റെമേൽ അവിശ്വാസം പരത്താനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചത്. ഇത്‌ യൂണിയൻ സർക്കാർ സഹായം നൽകാത്തതിന് മറയാക്കാൻ മാത്രമേ ഉപകരിക്കൂ എന്ന് കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് പറഞ്ഞു. ദുരന്ത മുഖത്തും രാജ്യത്തെ സംസ്ഥാങ്ങൾ ക്കിടയിൽ വിവേചനം കാണിക്കുന്നത് യൂണിയൻ സർക്കാരിന് ഭൂഷമല്ലെന്നും, ഈ നടപടിയിൽ കേളിയുടെ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു


Read Previous

റിയാദ് ടാക്കീസ്‌ സൗദി അറേബ്യയുടെ 94-ാം ദേശീയദിനം വിപുലമായി ആഘോഷിച്ചു.

Read Next

മുഖ്യമന്ത്രി എന്നെ കുറ്റവാളിയാക്കുന്നു, ഇനി പാര്‍ട്ടിയിലും വിശ്വാസമില്ല; പൊലീസ് എനിക്ക് പിന്നാലെ’ ഇന്നലെ രാത്രിയും വീടിന് അടുത്ത് രണ്ടു പൊലീസുകാര്‍ ഉണ്ടായി രുന്നു’- പി വി അന്‍വര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »