Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാടൻ പ്രവാസി അസോസിയേഷൻ വിന്റർ ഫെസ്റ്റ്


റിയാദ്: വയനാടൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച വിന്റർ ഫെസ്റ്റ് 2026 ജനുവരി 23-ന് അൽവഫാ ഹൈപ്പർമാർക്കറ്റ്, ഷോള മാളിൽ വച്ച് ഭംഗിയായി നടന്നു. നിറഞ്ഞ സദസ്സിൽ അരങ്ങേറിയ വിവിധ കലാപരിപാടികൾ പ്രേക്ഷകരുടെ മനം കവർന്നു.

വിന്റർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുക്കറി ഷോ (പായസ മത്സരം) ഏറെ ശ്രദ്ധ നേടുകയും പങ്കെടുത്തവരിൽ വലിയ ആവേശം സൃഷ്ടിക്കുകയും ചെയ്തു. ഇതോടൊപ്പം പ്രവാസികൾക്ക് സാമ്പത്തിക സുരക്ഷ എങ്ങനെ ഉറപ്പാക്കാമെന്ന വിഷയത്തിൽ പ്രശസ്ത ഫിനാൻഷ്യൽ ട്രെയിനർ മിസ്റ്റർ ഫൈസൽ കുനിയിൽ നയിച്ച ട്രെയിനിംഗ് സെഷൻ ഏറെ പ്രയോജനപ്രദമായി. ചെറിയ കാലയളവിനുള്ളിൽ തന്നെ റിയാദിൽ ശ്രദ്ധേയമായ ഒരു സംഘടനയായി വളർന്ന വയനാടൻ പ്രവാസി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.

പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി അലി പാറയിൽ വിന്റർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോള സ്വാഗതം ആശംസിച്ചു. എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ സംഘടിപ്പിച്ച പരിപാടിക്ക് പ്രോഗ്രാം കൺവീനർ മുത്തലിബ് കാര്യമ്പാടി നന്ദി അറിയിച്ചു.

റിയാദിലെ പ്രമുഖ സാമൂഹ്യ–സാംസ്കാരിക പ്രവർത്തകരായ ഡോ. ജയചന്ദ്രൻ, ഷിബു ഉസ്മാൻ, ജയൻ കൊടുങ്ങല്ലൂർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ആശംസകൾ അറിയിച്ചു. സാംസ്കാരികോത്സവവും സാമൂഹിക ബോധവൽക്കരണവും ഒരുമിച്ച് അവതരിപ്പിച്ച വിന്റർ ഫെസ്റ്റ് 2026, പ്രവാസി സമൂഹത്തിന് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി


Read Previous

സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ക്ക് തല്ലാം, അനുവാദമില്ലാതെ ബന്ധുവീട്ടില്‍ പോയാല്‍ തടവ്, മതപണ്ഡിതര്‍ കുറ്റം ചെയ്താല്‍ ശിക്ഷ ഉപദേശം’: താലിബാന്റെ പുതിയ ക്രിമിനല്‍ നിയമം

Read Next

എല്ലാം പറഞ്ഞു തീര്‍ത്തു, ഇനി പാര്‍ട്ടിയും ഞാനും ഒരുമിച്ച്’: രാഹുലുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »