Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നമ്മള്‍ ഒരു രാജ്യം; വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ല: സുപ്രീംകോടതി


ന്യൂഡല്‍ഹി: നമ്മള്‍ ഒരു രാജ്യമാണെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ലെന്നും  സുപ്രീംകോടതി. ജനങ്ങള്‍ സൗഹാര്‍ദത്തോടെ കഴിയുന്ന രാജ്യത്ത് അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.

മുണ്ട് ധരിച്ച മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ വിവേചനം നേരിട്ട വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരേ ഡല്‍ഹിയിലു ണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച 2015-ലെ ഹര്‍ജി പരിഗണിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 24-നാണ് മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളജിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. ആദ്യം നാട്ടു കാരും പിന്നീട് പൊലീസും മര്‍ദിച്ചെന്നാണ് പരാതി. വംശീയവിവേചനങ്ങള്‍ തടയാന്‍ കര്‍ശന നടപടി യെടുക്കാന്‍ അധികാരം നല്‍കി നിരീക്ഷണ സമിതിയുണ്ടാക്കാന്‍ കേന്ദ്രത്തോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.


Read Previous

ഒമാനിൽ മങ്കിപോക്സ് ?, മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം

Read Next

അവധി ദിനത്തിൽ പണം തന്നാലും പണി എടുക്കേണ്ട; തൊഴിലാളി സൗഹൃദ അന്തരീക്ഷമൊരുക്കാൻ സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »