Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിശ്വാസങ്ങൾ പലതാണെങ്കിലും നമ്മളെല്ലാവരും സ‌ഹോദരങ്ങൾ’; ഗ്രാൻഡ് ഇമാമുമായി കൂടിക്കാഴ്ച നടത്തി മാർപാപ്പ


ജക്കാർത്ത: സംഘർഷങ്ങൾ ആളിക്കത്തിക്കാൻ മതം ഉപയോ​ഗിക്കുന്നതിനെതിരെ ഫ്രാൻസിസ് മാർപാപ്പ. ഇന്തോനേഷ്യൻ സന്ദർശനത്തിന്റെ ഭാ​ഗമായി ജക്കാർത്തയിലെ ഇസ്തിഖ്‌ലാൽ പള്ളിയുടെ ​ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറുമായി കൂടിക്കാഴ്ച നടത്തിയ തിന് പിന്നാലെയായിരുന്നു അ​ദ്ദേഹത്തിന്റെ പരാമർശം. ‘മാനവരാശിക്കായി മതസൗ ഹാർദം’ എന്ന പ്രഖ്യാപനത്തിൽ ഇരുവരും വ്യാഴാഴ്ച ഒപ്പു വച്ചു.

ആറ് മതങ്ങളുടെ പ്രാദേശിക നേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഏഷ്യ പസഫിക് മേഖലയിലേക്കുള്ള പര്യടനത്തിലെ ആദ്യ ദിനങ്ങൾ ആഗോള സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കായാണ് അദ്ദേഹം മാറ്റി വെച്ചത്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്ന ആളുകൾ കൂടിയാണെങ്കിലും നമ്മളെ ല്ലാവരും സഹോദരങ്ങളാണ്.

ഏതു വ്യത്യാസത്തിനുമപ്പുറം നാമെല്ലാം സ്വന്തം ദൈവത്തിലേക്ക് സഞ്ചരിക്കുന്ന തീർഥാടകരാണ്- അദ്ദേഹം പറഞ്ഞു. യുദ്ധം, സംഘർഷം, പരിസ്ഥിതി നാശം എന്നിവ കാരണം സൃഷ്ടിക്കപ്പെട്ട ​ഗുരുതരമായ പ്രതിസന്ധിയാണ് മാനവികത നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പള്ളിയിൽ നടന്ന ചടങ്ങുകളിൽ ഖുറാനും ബൈബിളും പാരായണം ചെയ്തു. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളിയാണ് ഇസ്തിഖ്‌ലാൽ.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് ജക്കാർത്തയിലെ ഫുട്ബോൾ സ്റ്റേഡിയത്തിൽ മാർപാപ്പയർപ്പിച്ച ദിവ്യബലിയിൽ എൺപതിനായിരത്തോളം പേർ പങ്കെടുത്തു. ചൊവ്വാഴ്ചയാണ് ഏഷ്യ പസഫിക് മേഖലയിലേക്കുള്ള 11 ദിവസത്തെ സന്ദർശനം മാർപാപ്പ ആരംഭിച്ചത്. അദ്ദേഹത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ വിദേശ യാത്ര കൂടിയാണിത്. പാപ്പുവ ന്യൂഗിനി, ടിമോർ ലെസ്റ്റെ, സിം​ഗപ്പൂർ എന്നീ രാജ്യങ്ങളും മാർപാപ്പ സന്ദർശിക്കും.


Read Previous

സ്റ്റാര്‍ ലൈനര്‍ ഭൂമിയെ തൊട്ടു, സുനിത വില്യംസും ബുച്ച് വില്‍മോറും ഇല്ലാതെ

Read Next

യൂത്ത്‌ കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച്: വനിതാ പ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ച ക്രൂരമായ പോലീസ് നരനായാട്ടിനെതിരെ പ്രതിഷേധിച്ച് റിയാദ് ഒ ഐ സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »