തിരുവനന്തപുരം: ശുചീകരണ തൊഴിലാളിയെ കാണാതായ തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യനീക്കത്തില്‍ ആരോപണ പ്രത്യാരോപണവുമായി കോര്‍പ്പറേഷനും റെയില്‍വേയും. മാലിന്യ നീക്കത്തില്‍ റെയില്‍വേക്കെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്തെത്തിയപ്പോള്‍ റെയില്‍വേയുടെ ഭാഗത്ത്നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നാണ് ദക്ഷിണ റെയില്‍വേ എഡിആര്‍എം വിജി എം.ആര്‍ പ്രതികരിച്ചത്.

തോട്ടിലേത് റെയില്‍വേയുടെ മാലിന്യമല്ലെന്നും റെയില്‍വേയുടെ മാലിന്യമെല്ലാം മറ്റുസംവിധാനം വഴിയാണ് നീക്കം ചെയ്യുന്നതെന്നുമാണ് എഡിആര്‍എം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം റെയില്‍വേ മുന്‍കൈ എടുത്ത് മാലിന്യങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്. ഉറവിടത്തില്‍നിന്നുള്ള മാലിന്യം നീക്കം ചെയ്യേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. അത് കോര്‍പ്പറേഷന്റെ പരിധിയിലാണ് വരുന്നതെന്നും വിജി പറഞ്ഞു.
നഗരസഭയുടെ ഭാഗത്ത്നിന്നാണ് മാലിന്യം മുഴുവന്‍ ഒഴുകിയെത്തുന്നത്. മാലിന്യനീക്ക ത്തിന് അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പറയുന്നത് തെറ്റാണ്. അവര്‍ അനുവാദം ചോദിക്കുമ്പോഴെല്ലാം അനുമതി നല്‍കിയിട്ടുണ്ടെന്നും 2015ലും 2018-ലും കോര്‍പ്പറേഷന് മാലിന്യ നീക്കത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.
ദക്ഷിണ റെയില്‍വേ എഡിആര്‍എമ്മിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മേയര്‍ ആര്യ രാജേന്ദ്രനും രംഗത്തെത്തി. മാലിന്യം നീക്കേണ്ട ഉത്തരവാദിത്വം കോര്‍പറേ ഷന്റേതാണെന്നും മേയര്‍ ആവര്‍ത്തിച്ചു. ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ യുടെ ഭാഗത്തുള്ള മാലിന്യം നീക്കംചെയ്യുന്നതിന് അനുമതി ചോദിച്ച് റെയില്‍വേയ്ക്ക് കത്ത് നല്‍കിയിട്ടില്ലെന്നും മാലിന്യം നീക്കാന്‍ റെയില്‍വേയ്ക്ക് നോട്ടീസ് നല്‍കുക യാണ് ചെയ്തതെന്നും ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.