Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തങ്ങള്‍ യുദ്ധത്തിന് തയ്യാര്‍’: സമാധാന ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്ഗാനിസ്ഥാന്‍


കാബൂള്‍: സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി താലിബാന്‍. തങ്ങള്‍ യുദ്ധത്തിന് തയാറാണെന്നും ക്ഷമ പരീക്ഷിക്കരുതെന്നും അഫ്ഗാനിസ്ഥാന്‍ വക്താവ് സബിഹുള്ള മുജാഹിദ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ടിടിപി(തെഹ്‌രിക് ഇ താലിബാന്‍ പാകിസ്ഥാനും)യും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നം പുതിയതല്ല. 2002 മുതല്‍ അത് നിലനില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ ഉത്തരവാദിത്തമില്ലാതെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്നും അഫ്ഗാന്‍ കുറ്റപ്പെടുത്തി. വിഷയത്തെ പാകിസ്ഥാന്‍ ഗൗരവകരമായി കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. മറ്റൊരു രാജ്യത്തിനെതിരെ പോരാടുന്നതിന് അഫ്ഗാന്‍ മണ്ണ് ഉപയോഗിക്കാന്‍ ആരെയും തങ്ങള്‍ അനുവദിക്കില്ല. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള ഏതൊരു ആക്രമണത്തെയും ശക്തമായി പ്രതിരോധിക്കുമെന്നും മുജാഹിദ് കൂട്ടിച്ചേര്‍ത്തു.

ചര്‍ച്ച ആരംഭിക്കുന്നതിന് മുമ്പ് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫും യുദ്ധത്തിലേക്ക് കടക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സ്ഥിതി കൂടുതല്‍ വഷളാകും. യുദ്ധത്തിലേക്ക് തങ്ങള്‍ കടക്കുമെന്നായിരുന്നു പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്.


Read Previous

ഗ​താ​ഗ​ത നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേണമെന്ന് എം പിമാർ; അനുവദിക്കില്ലെന്ന് ബഹ്‌റൈൻ സർക്കാർ

Read Next

മധ്യപ്രദേശിലും ഛത്തീസ്ഗഡിലും വോട്ട് മോഷണം; തെളിവുകള്‍ ഉടന്‍ പുറത്ത് വിടുമെന്ന് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »