നമ്മൾ ചാവക്കാട്ടുകാർ ഓണാഘോഷം സംഘടിപ്പിച്ചു


റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദകൂട്ട് “നമ്മളോണം 2024” എന്ന പേരിൽ ഓണഘോഷം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18 ലെ ഇസ്തിറാഹയിൽ ആണ് പരിപാടികൾ അരങ്ങേറിയത്. ക്ഷണിക്കപ്പെട്ട അതിഥികൾ, ജില്ലയിലെ കൂട്ടായ്മ പ്രധിനിധികൾ, മീഡിയ പ്രവർത്തകർ, റിയാദിലെ ചാവക്കാട് നിവാസികൾ തുടങ്ങി നിരവധിപേർ പങ്കെടുത്തു. വിഭവ സമൃദ്ധമായ സദ്യയോടെ തുടങ്ങിയ ആഘോഷ പരിപാടികള്‍ രാത്രിവരെ നീണ്ടുനിന്നു.

നമ്മള്‍ ചാവക്കാട്ടുകാര്‍ കൂട്ടായ്മ റിയാദ് ഓണാഘോഷം സാംസ്കാരിക പ്രവര്‍ത്തകന്‍ ഫൈസൽ ഗുരുവായൂർ ഉദ്‌ഘാടനം ചെയ്യുന്നു

ഫെർമിസ് മടത്തൊടിയിലിൻറെ ആമുഖ പ്രസംഗത്തോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം എഴുത്തുകാരനും കവിയുമായ ഫൈസൽ ഗുരുവായൂർ ഉദ്‌ഘാടനം ചെയ്തു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് മുഖ്യാതിഥി ആയിരുന്നു. ഷാഹിദ് അറക്കൽ അധ്യക്ഷത വഹിച്ചു. റിയാദ് ഇന്ത്യൻ എംബസി പ്രധിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം വെൽഫെയർ കൺവീനർ ജയൻ കൊടുങ്ങല്ലൂർ, ജില്ലാ കൂട്ടായ്മ പ്രതി നിധികളായ കൃഷ്ണ കുമാർ, ഷാജി കൊടുങ്ങലൂർ, സുധാകരൻ ചാവക്കാട്, സഗീർ അന്താറത്തറ, അസ്‌ലം പാലത്ത്, മജീദ്‌ പൂളക്കാടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആരിഫ് വൈശ്യം വീട്ടിൽ സ്വാഗതവും ജാഫർ തങ്ങൾ നന്ദിയും പറഞ്ഞു.

നമ്മള്‍ ചാവക്കാട്ടുകാര്‍ നമ്മളോണം 2024

തുടര്‍ന്ന് ശിംങ്കാരി മേളം, നാസ് ഡോൾ, ഉറിയടി, വടം വലി, പെനാൽറ്റി ഷൂട്ട് ഔട്ട്, റിയാദിലെ പ്രമുഖ ഗായകർ പങ്കെടുത്ത ഗാനമേള, അംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച നൃത്തങ്ങൾ തുടങ്ങിയവ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

ഷാജഹാൻ ചാവക്കാട്, മനാഫ് അബ്ദുള്ള, സലിം പാവറട്ടി, ഫവാദ് കറുകമാട്, ഫായിസ് ബീരാൻ, പ്രകാശ് താമരയൂർ, സുബൈർ ഒരുമനയൂർ, , സിറാജുദ്ധീൻ ഓവുങ്ങൽ, സലിം അകലാട്, ഖയ്യൂം ഒരുമനയൂർ, ഉണ്ണിമോൻ പെരുമ്പലായി, യൂസഫ് പാങ്, ഷാഹിദ് തങ്ങൾ, ഫാറൂഖ് കുഴിങ്ങര, മൻസൂർ മുല്ലശ്ശേരി, ഫായിസ് വട്ടേക്കാട്, അബ്ദു റഹ്‌മാൻ, ഷെഫീഖ് അലി, യൂനസ് പടുങ്ങൽ, സിദ്ധീഖ് അകലാട്, ഫിറോസ് കോളനിപ്പടി, ഫാറൂഖ് അകലാട്, ഷഹീർ ബാബു തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി.


Read Previous

കള്ളപ്പണ കേസില്‍ സുരേന്ദ്രനെ രക്ഷിക്കാന്‍ പിണറായിയുടെ ശ്രമം, മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ ബി ജെ പിക്ക് വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുന്നു, പി വി അന്‍വറിന് കേരള രാഷ്ട്രിയത്തില്‍ പ്രസക്തി കുറഞ്ഞു: എന്‍ കെ പ്രേമചന്ദ്രന്‍ എം പി. വീഡിയോ.

Read Next

കേരളപ്പിറവി ദിനം ആഘോഷിച്ച് റിയാദ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൌണ്ടേഷൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »