Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാഹുലിനെ തള്ളാനും കൊള്ളാനും ഞങ്ങളില്ല; പാര്‍ട്ടി ആരെയും ഊരു വിലക്ക് ഏര്‍പ്പെടുത്താറില്ല’


പാലക്കാട്:  രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയം തദ്ദേശ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് പാലക്കാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എ തങ്കപ്പന്‍. കോണ്‍ഗ്രസ് പാര്‍ട്ടി ആരെയും ഊരു വിലക്ക് ഏര്‍പ്പെടുത്താറില്ല. പാര്‍ട്ടി നടപടിയെടുത്ത രാഹുല്‍ മാങ്കൂട്ടത്തിലിനെ ജില്ലാ കമ്മിറ്റി ഒരു ഔദ്യോഗിക പരിപാടിയിലും സഹകരിപ്പിച്ചിട്ടില്ലെന്ന് തങ്കപ്പന്‍ പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടി അന്നേ നടപടിയെടുത്തിട്ടുള്ളതാണ്. ഇപ്പോഴും ആ നടപടിയില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുകയാണ്. പ്രചാരണത്തിന് വന്നത് അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടത്തിലാണ്. അദ്ദേഹത്തിനെ തിരായ കേസില്‍ പാര്‍ട്ടിയുടെ ഒരു നേതാവും ഇന്‍വോള്‍വ് ചെയ്തിട്ടില്ല. രാഹുലിന്റെ പങ്കാളിത്തം ഇന്നുവരെയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇല്ലെന്നും തങ്കപ്പന്‍ പറഞ്ഞു.

രാഹുലുമായി ആലോചിച്ചോ, ചിന്തിച്ചിട്ടോ, സഹായം തേടിയോ ഒന്നും തെരഞ്ഞെടുപ്പ് പരിപാടിയില്‍ നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് വന്നാലും പോയാലും പാര്‍ട്ടിയെ ബാധിക്കില്ല. ഇനി ജാമ്യം ലഭിച്ചാലും പങ്കെടുപ്പിക്കില്ല. പാലക്കാട് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കും.’

രാഹുലിനെ തള്ളാനും കൊള്ളാനും ഞങ്ങളില്ല. അദ്ദേഹത്തെ ഉള്‍ക്കൊണ്ടിട്ടുമില്ല, തള്ളിയിട്ടുമില്ല. അതവിടെ നില്‍ക്കട്ടെ. എന്തായാലും അദ്ദേഹത്തിനെതിരെ ഇത്രകാലമില്ലാത്ത ഒരു പരാതി വന്നിട്ടുണ്ട്. കോടതിയിലാണ് കേസ്. കോടതി അതില്‍ തീര്‍പ്പുകല്‍പ്പിക്കട്ടെ. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ഇപ്പോള്‍ പറയുന്നില്ല. ഇത്രകാലം വരാത്ത സംഭവം ഈ സമയത്ത് കൊട്ടിഘോഷിച്ചു വന്നതിൽ സംശയമുണ്ടെന്നും എ തങ്കപ്പന്‍ കൂട്ടിച്ചേര്‍ത്തു.


Read Previous

എസ്‌ഐആര്‍ സമയപരിധി നീട്ടി; പൂരിപ്പിച്ച ഫോമുകള്‍ ഡിസംബര്‍ 11 വരെ നല്‍കാം

Read Next

ഒ ഐ സി സി കാരംസ് ടൂർണമെന്റ്. ആവേശം വാനോളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »