Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുപിയില്‍ ഓരോരുത്തരും ആറ് വോട്ട് വീതം ചെയ്യുന്നതിൻ്റെ വീഡിയോകൾ ഞങ്ങളുടെ പക്കലുണ്ട്, ഒരാൾ തൻ്റെ മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യുന്നത് പിടിക്കപ്പെട്ടു” ബിജെപിക്കെതിരെ കള്ളവോട്ട് ആരോപണവുമായി അഖിലേഷ് യാദവ്


ലഖ്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃത്രിമം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചതെ ന്നതാണ് എസ് പി പ്രസിഡൻ്റും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിൻ്റെ ആരോ പണം. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നടത്തിയ ‘വോട്ട് ചോരി’ ആരോപണങ്ങൾക്ക് തൊട്ടുപിന്നാലെയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചത്.

ഈ തെരഞ്ഞെടുപ്പുകളിൽ, ഏതൊക്കെ ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ടാകണമെന്നും, ഓരോരുത്തരും എത്ര വോട്ടുകൾ നേടുമെന്നും ഭരണകൂടം മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും, വ്യക്തികൾക്ക് ഒന്നില ധികം വോട്ടുകൾ നടത്താൻ പോലും സൗകര്യമൊരുക്കിയിരുന്നുവെന്നും അഖിലേഷ് അവകാശപ്പെട്ടു.

“ഓരോരുത്തരും ആറ് വോട്ട് വീതം ചെയ്യുന്നതിൻ്റെ വീഡിയോകൾ ഞങ്ങളുടെ പക്കലുണ്ട്, ഒരാൾ തൻ്റെ മണ്ഡലത്തിന് പുറത്ത് വോട്ട് ചെയ്യുന്നത് പിടിക്കപ്പെട്ടു, യുപിയിലെ ബിജെപി മന്ത്രിമാർ പോളിങ് ബൂത്തു കളുടെ സമീപം തന്നെയാണ് താമസിച്ചിരുന്നത്” അഖിലേഷ്‌ യാദവ് ആരോപിച്ചു.

അഖിലേഷ് യാദവിൻ്റെ ആരോപണങ്ങൾ

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ യുപി ചീഫ് ഇലക്‌ടറൽ ഓഫിസർ തള്ളിക്കളഞ്ഞതിന് തൊട്ടു പിന്നാലെയാണ് അഖിലേഷ് യാദവിൻ്റെ പരാമർശം. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതി നടപ്പാക്കുമോ എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കുന്ദർകി, മിരാപൂർ, അയോധ്യയിലെ ഫൈസാബാദ് എന്നിവിടങ്ങളിലെ ചില ഉപതെരഞ്ഞെടുപ്പുകളിൽ വോട്ട് മോഷണം നടത്തിയിരുന്നു, ബിജെപിയുടെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മിഷൻ വോട്ട് കൊള്ള നടത്തിയെന്നും അഖിലേഷ് ആരോപിച്ചു.


Read Previous

നഷ്ടമുണ്ടാകുമെന്ന സാഹചര്യത്തില്‍, കൊല്ലാന്‍ ഇറങ്ങിത്തിരിച്ചു’; ചെസ് മത്സരം പോലെയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍: കരസേന മേധാവി

Read Next

ബി.ജെ.പിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി ഇന്ത്യൻ ജനാധിപത്യത്തിന് വൻ ഭീഷണി- ജിദ്ദ കെ.എം.സി.സി സംഘടനാ പാർലിമെന്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »