ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: പ്രവാസി മലയാളികളുടെ സാംസ്കാരിക സംഘടനയായ “വി ദ പീപ്പിൾ” (We The People)ഒന്നാം വാർഷികം, സാഹിത്യസദസ്, കേരളപ്പിറവി ദിനാഘോഷം എന്നിവ മാലാസിലെ അൽമാസ് ഓഡിറ്റോ റിയത്തിൽ സംഘടിപ്പിച്ചു.സലിം പള്ളിയിലിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി സാഹിത്യകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ സബീന എം. സാലി, നിഖില സമീർ, കമർബാനു അബ്ദുൽസലാം, ഡോ. ജയചന്ദ്രൻ, ജോസഫ് അതിരുങ്കൽ എന്നിവർ സാഹിത്യാനുഭവങ്ങൾ പങ്കുവെച്ചു സാഹിത്യകാരന്മാരെ ഷീബ ഫൈസൽ, ഷൈനി നൗഷാദ്, ഷംനാദ് കരുനാഗപ്പള്ളി, സലിം പള്ളിയിൽ എന്നിവർ സദസ്സിന് പരിചയപ്പെടുത്തി.
‘പ്രവാസിയും കേരളവും’ എന്ന വിഷയത്തിൽ ബിനു ശങ്കരൻ, ഷകീബ് കൊളക്കാടൻ, സുധീർ കുമ്മിൾ, സജീവ് കുമാർ, റാഫി പാങ്ങോട്, ഷിഹാബ് കൊട്ടുകാട്, നസറുദ്ദീൻ വി.ജെ., ഇലിയാസ് പാണ്ടിക്കാട് എന്നിവർ പ്രഭാഷണം നടത്തി. അതിനൊപ്പം ഗഫൂർ കൊയിലാണ്ടി, നിഹാസ് പാനൂർ, അസീസ് കടലുണ്ടി, ഷാജി മഠത്തിൽ, മജീദ് മൈത്രി എന്നിവർ അവരുടെ പ്രവാസാനുഭവങ്ങൾ പങ്കുവെച്ചു.
വിദ്യാർത്ഥി ഗൗതം സജീവ് അവതരിപ്പിച്ച പ്രഭാഷണം സദസ്സിന്റെ ശ്രദ്ധനേടി. രാജീവ് സാഹിബ് അവതരിപ്പിച്ച കേരള ക്വിസ് പരിപാടിയും ഏറെ ശ്രദ്ധേയമായി.സാഹിത്യകാരന്മാരെ ഷിഹാബ് കൊട്ടുകാട് പൊന്നാട അണിയിച്ച് ആദരിച്ചു.ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ഷാജി കുന്നിയോട് നന്ദിയും പറഞ്ഞു. പരിപാടികൾക്ക് മുഹമ്മദ് ഖാൻ, ദേവദാസ് ഭരതൻ, വിഷ്ണു, ഷാനവാസ്, സജീവ് വള്ളികുന്നം, നവാസ് റഷീദ്, അബ്ദുൽ സലാം, ബിനു ശങ്കരൻ എന്നിവർ നേതൃത്വം നൽകി.
