ചുവന്ന മേൽക്കൂരയുള്ള വെളുത്ത കൊച്ചുവീട് നമ്മൾ സ്വന്തമാക്കും; നിന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഞാനൊരു പുരോഹിതനാകും’; 12 കാരന്റെ പ്രണയലേഖനം


പോപ്പ് ബെനഡിക്റ്റ് പതിനാറാമന് ശേഷം അര്‍ജന്റീനയില്‍ നിന്നെത്തിയ ജോര്‍ജ് മരിയോ ബെര്‍ ഗോളി യോ വത്തിക്കാന്റെ നിലപാടുകള്‍ക്ക് പുതിയ മാനം നല്‍കി. കാര്യങ്ങളെ യുക്തിസഹമായും വസ്തുനിഷ്ഠ മായും മനസ്സിലാക്കി. മിതത്വവും എളിമയുമായിരുന്നു അദ്ദേഹത്തിന്റെ ജീവിതപ്രമാണം.

അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ മെംബ്രില്ലര്‍ സ്ട്രീറ്റിലെ കുട്ടിക്കാലത്ത് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ തന്റെ തൊട്ടടുത്തെ വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ചു- അമാലിയ ഡാമോണ്ടെ എന്നായിരുന്നു അവളുടെ പേര്. എല്ലാം തുടങ്ങിയത് ആ ഒരു കത്തില്‍ നിന്നാണ്. ആ കൊച്ചു കൗമാരക്കാരന്‍റെ കത്ത് പെണ്‍കുട്ടി തിരസ്കരിച്ചു, അന്തരം വിഷാദവും ഹൃദയവേദനയും ഉണ്ടായി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍, അമാലിയ ആണ് ആക്കാര്യം തുറന്നുപറഞ്ഞത്. കത്തിനൊപ്പം’ചുവന്ന മേല്‍ക്കൂരയുള്ള ഒരു ചെറിയ വെളുത്ത വീട് അദ്ദേഹം എനിക്കായി വരച്ചുല്‍കി. ഞാനത് നന്നായി ഓര്‍ക്കുന്നു. ‘നമ്മള്‍ വിവാഹിതാരുമ്പോള്‍ ഇത് സ്വന്തമാക്കും’ അദ്ദേഹം എഴുതി. ‘ഞാന്‍ നിന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, ഞാന്‍ ഒരു പുരോഹിതനാ കാന്‍ പോകുന്നു’ അദ്ദേഹം അമാലിയ്ക്ക് എഴുതിയിരുന്നു.

അദ്ദേഹം എഴുതിയ കത്ത് വീട്ടുകാര്‍ പിടിക്കപ്പെട്ടതായും അമ്മ കത്ത് പൊട്ടിച്ചുവായിച്ചതായും അമാലിയ അഭിമുഖത്തില്‍ പറയുന്നു. കത്ത് കണ്ടതിന് പിന്നാലെ ആണ്‍കുട്ടിയില്‍ നിന്ന് പ്രണയലേഖനം ലഭിച്ചോ യെന്ന് അമ്മ ചോദിച്ചതായും അതിനുശേഷം പരസ്പരം അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ കഴിയുന്ന തെല്ലാം ചെയ്തായും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അധികം താമസിയാതെ മെംബ്രില്ലര്‍ സ്ട്രീറ്റില്‍ നിന്നും ജോര്‍ജ് മരിയോ ബെര്‍ഗോളിയോ താമസം മാറി. പിന്നീട് അവിടെ നിന്ന് താമസം മാറിയ അമാലിയ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഹൈ സ്‌കൂള്‍ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. രസതന്ത്രത്തില്‍ ബിരുദാ നന്തര ബിരുദം. പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളി തോന്നിയതോടെ കാമുകിയുമായി വേര്‍പിരിഞ്ഞു.

ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ് ആയിരിക്കെ, കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ, 2013ല്‍ കത്തോലിക്കാ സഭയുടെ 266ാം മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടു. ആഡംബരങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്ര്യത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസി ന്റെ പേരാണു സ്വീകരിച്ചത്.


Read Previous

സൗദി അറേബ്യയിലേക്ക് മോദിയുടെ മൂന്നാം വരവ്; ദ്വിദിന സന്ദ‍ർശനത്തിൽ സുപ്രധാന കരാറുകൾ ഒപ്പുവെച്ചേക്കും, ഇന്ദിരാ ഗാന്ധിക്ക് ശേഷം ജിദ്ദയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി; 43 വർഷത്തിനിപ്പുറം മോദിയുടെ സുപ്രധാന സന്ദർശനം

Read Next

വഴിയിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞ് ; ഇന്ന് ഐസ്‌ക്രീം സാമ്രാജ്യത്തിന്റെ തലവൻ; ആസ്തി 410 ദശലക്ഷം ഡോളർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »