Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തങ്ങളാൽ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യയ്ക്ക് നൽകും’; ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമെന്ന് ജെ.ഡി വാൻസ്


ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ച അദേഹം പഹല്‍ഗാമിലെ ഭീകരാക്രമണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും അമേരിക്ക ഇന്ത്യയിലെ ജനങ്ങള്‍ ക്കൊപ്പം നിലകൊള്ളുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.

പ്രസിഡന്റ് ട്രംപ് ഇതിനോടകം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു. തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ഇന്ത്യന്‍ സര്‍ക്കാരിന് നല്‍കും. ഇന്ത്യയിലെ ജനങ്ങള്‍ക്കായി ചെയ്യാന്‍ കഴിയുന്ന കാര്യങ്ങ ളെല്ലാം തങ്ങള്‍ ചെയ്ത് തുടങ്ങിയതായും വാന്‍സ് പറഞ്ഞു. അമേരിക്കയുടെ പിന്തുണയ്ക്കും ഐക്യദാ ര്‍ഢ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോഡി നന്ദി അറിയിച്ചു. ഭീകരതയ്ക്കെതിരായ സംയുക്ത പോരാട്ട ത്തില്‍ ഇന്ത്യക്ക് സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ അമേരിക്ക തയ്യാറാണെന്നും യു.എസ് വൈസ് പ്രസിഡന്റ് വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്‌സില്‍ കുറിച്ചു.

നിലവില്‍ കുടുംബത്തോടൊപ്പം ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് വാന്‍സ്. പ്രസിഡന്റ് ട്രംപ് പ്രധാനമന്ത്രി മോഡിയുമായി സംസാരിച്ചതായും സാധ്യമായ എല്ലാ സഹായവും സഹകരണവും ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും നല്‍കുമെന്നും വാന്‍സ് അറിയിച്ചു.


Read Previous

കലിമ എന്നൊ മറ്റോ ഒരു വാക്കു ചോദിച്ചു, അറിയില്ലെന്നു പറഞ്ഞപ്പോൾ വെടിവച്ചു

Read Next

ജമ്മു കാശ്മീര്‍ മേഖലയില്‍ വിദേശ ഭീകരര്‍ ഉള്‍പ്പെടെ 138 സജീവ ഭീകരര്‍; ആശങ്ക ഉയര്‍ത്തി സര്‍ക്കാര്‍ രേഖകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »