ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
മുംബൈ: പാഞ്ഞെത്തിയ ബിഎംഡബ്ല്യു കാര്‍ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച് സ്ത്രീ മരിച്ചു. പുലര്‍ച്ചെ മീന്‍ വാങ്ങാന്‍ ദമ്പതികള്‍ വീടിന് വെളിയില്‍ ഇറങ്ങിയ സമയത്താണ് അപകടം.
ഇന്ന് പുലര്‍ച്ചെ 5.30ന് മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കോളിവാഡ പ്രദേശത്ത് നിന്നുള്ള ദമ്പതികള്‍ മത്സ്യം വാങ്ങാന്‍ സ്‌കൂട്ടറില്‍ സാസൂണ്‍ ഡോക്കിലേക്ക് പോയ സമയത്താണ് അപകടം ഉണ്ടായത്. മീന്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഇരുചക്ര വാഹനത്തിന് പിന്നില്‍ അമിതവേഗത്തിലെത്തിയ ബിഎംഡബ്ല്യു കാര്‍ ഇടിക്കുക യായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് മറിയുകയും ഭര്‍ത്താവും ഭാര്യയും തെറിച്ച് കാറിന്റെ ബോണറ്റിലേക്ക് വീഴുകയും ചെയ്തു.
ബോണറ്റില്‍ നിന്ന് ചാടി ഇറങ്ങിയത് കൊണ്ട് ഭര്‍ത്താവ് രക്ഷപ്പെട്ടു. എന്നാല്‍ ഭാര്യയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ബോണറ്റില്‍ വീണ ഭാര്യയെ നൂറ് മീറ്റര്‍ വലിച്ചിഴച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റ സ്ത്രീയെ ഉപേക്ഷിച്ച് കാര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ സ്ത്രീയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭർത്താവ് ചികിത്സയിലാണെന്നും കേസിൽ അന്വേഷണം ആരംഭിച്ചതാ യും പൊലീസ് അറിയിച്ചു.ശിവസേന നേതാവിന്റെ മകനാണ് കാര്‍ ഓടിച്ചിരുന്ന തെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.