Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങളിപ്പോഴും യുദ്ധ മുഖത്താണ്’: ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്ന ഭീഷണിയുമായി ഇറാന്‍


ടെഹ്റാന്‍: ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്ന് ഇറാന്റെ ഭീഷണി. നിലവിലെ ശാന്തത താല്‍ക്കാലിക വിരാമമാണെന്ന് ഇറാന്റെ പ്രഥമ വൈസ് പ്രസിഡന്റ് മുഹമ്മദ് റെസ അറഫ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനായി ഞങ്ങള്‍ തയ്യാറാണ്. ഇപ്പോള്‍ ഞങ്ങള്‍ വെടിനിര്‍ത്തലില്‍ പോലുമല്ല, ശത്രുതയുടെ വിരാമത്തിലാണ്’- അറഫ് പറഞ്ഞു.

രാജ്യം ഏറ്റവും മോശം സാഹചര്യത്തിനുള്ള പദ്ധതികള്‍ക്ക് തയ്യാറെടുക്കുകയാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ സൈനിക ഉപദേശകന്‍ യഹ്യ റഹിം സഫാ വിയും പ്രതികരിച്ചു. ‘ഞങ്ങള്‍ ഇപ്പോള്‍ വെടിനിര്‍ത്തലില്ല. ഞങ്ങളിപ്പോള്‍ യുദ്ധ മുഖത്താണ്. അത് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നേക്കാം. അവിടെയൊരു പ്രോട്ടോക്കോളുമില്ല. നിയന്ത്രങ്ങളില്ല. ഞങ്ങളും ഇസ്രയേലികളും അമേരിക്കയും തമ്മില്‍ ഒരു കരാറുമില്ല’- ഇതായിരുന്നു സഫാവിയുടെ പ്രതികരണം.

ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇറാന്റെ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരും ആണവ ശാസ്ത്രജ്ഞരും കൊല്ല പ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫ അടക്കം പ്രധാന കേന്ദ്രങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ ‘ശാസ്ത്ര ഹൃദയവും’ സാങ്കേതിക ഗവേഷണങ്ങളുടെ ആസ്ഥാനവും എന്നറിയപ്പെടുന്ന വീസ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ഇറാന്‍ ആക്രമണം നടത്തി.ഇതിനിടെ അമേരി ക്കയും ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ പങ്കാളികളായി. ഇതോടെ സംഘര്‍ഷത്തിന് പുതിയമാനം വന്നു. ഇസ്രയേലിന്റെ ആണവ നിലയങ്ങള്‍ക്ക് നേരെ അമേരിക്കന്‍ ബോംബര്‍ വിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. ഇറാനെതിരായ അപ്രതീക്ഷിത ആക്രമണത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് ലോക രാജ്യങ്ങള്‍ രംഗത്തു വന്നതോടെ അമേരിക്കയുടെ തന്നെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരികയായിരുന്നു.


Read Previous

ടോള്‍ പിരിക്കേണ്ട’; ദേശീയപാത അതോറിറ്റിയുടെ അപ്പീല്‍ സുപ്രീം കോടതി തളളി

Read Next

വോട്ട് ചോരിയിൽ പ്രതിഷേധം തുടരുന്നു; രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര നാലാം ദിനത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »