സത്യം അന്വേഷിക്കുന്ന നിർമിത ബുദ്ധി വികസിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്, സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയും ആകുമെന്നും; സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഉടൻ സൗദിയില്‍ എത്തുമെന്നും എലോൺ മസ്‌ക്


ഭാവിയിൽ സൗദി-അമേരിക്കൻ പങ്കാളിത്തത്തിന്റെ കാതൽ റോബോട്ടിക്‌സും നിർമിത ബുദ്ധിയു മാകുമെന്ന് ടെസ്ല, സ്‌പേസ് എക്‌സ് സി.ഇ.ഒ എലോൺ മസ്‌ക് പറഞ്ഞു. റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഭാഗമായ ചർച്ചാ സെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ശക്തി പ്രതിഫ ലിപ്പിക്കുന്ന ചർച്ചാ സെഷൻ സൗദി കമ്മ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ ഉദ്ഘാടനം ചെയ്തു. സൗദി-അമേരിക്കൻ ബന്ധം പുതിയൊരു ഘട്ടത്തിലേക്ക് കടന്നതായും ഊർജത്തെ ആശ്രയിച്ചുള്ള സമ്പദ്വ്യവസ്ഥയിൽ നിന്ന് നവീകരണം, സാങ്കേതികവിദ്യ, കൃത്രിമബുദ്ധി എന്നിവയാൽ നയിക്കപ്പെടുന്ന തരത്തിലേക്ക് ഉഭയകക്ഷി ബന്ധങ്ങൾ മാറുകയാണെന്നും മന്ത്രി പറഞ്ഞു. ഈ ആഗോള പരിവർത്തനം രൂപപ്പെടുത്തുന്നതിൽ എലോൺ മസ്‌കിന്റെ പങ്കിനെ എൻജിനീയർ അബ്ദുല്ല അൽസവാഹ പ്രശംസിച്ചു.

ക്ലൗഡ് സേവനങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, എ.ഐ അനുബന്ധ മൂല്യ ശൃംഖലകൾ എന്നിവ പ്രാപ്ത മാക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങൾ പോസ്റ്റ് ഡാറ്റ യുഗത്തെ നയിക്കാനുള്ള യഥാർത്ഥ അഭിലാ ഷത്തെ പ്രതിഫലിപ്പിക്കുന്നു. ഉത്തരവാദിത്തവും ഫലപ്രദവുമായ എ.ഐ നവീകരണ കേന്ദ്രമായി മാറാൻ സൗദി അറേബ്യ ശ്രമിക്കുന്നു. കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വ ത്തിൽ സൗദി അറേബ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ പരിവർത്തനാത്മക സാങ്കേതിക വിദ്യകളെ ശാക്തീകരിക്കാൻ പ്രവർത്തിക്കുന്നു. നവീകരണത്തിനുള്ള ആഗോള വേദി യായും എ.ഐ, ഡിജിറ്റൽ സമ്പദ് വ്യവസ്ഥ പ്രാപ്തമാക്കാനുള്ള പ്രധാന കേന്ദ്രമായും മാറാൻ രാജ്യം ശ്രമിക്കുന്നു.

ഭാവിയിലേക്കുള്ള സംയുക്ത പ്രയാണത്തിൽ സൗദി അറേബ്യക്കും അമേരിക്കക്കും ഇടയിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ മികച്ചതും നീതിയുക്തവും സുസ്ഥിരവുമായ ആഗോള സമ്പദ്വ്യ വസ്ഥ കെട്ടിപ്പടുക്കാനുള്ള അടിസ്ഥാനശിലയെ പ്രതിനിധീകരിക്കുന്നു. മാനവികതക്കു വേണ്ടി നവീകരണത്തെ പിന്തുണക്കാൻ തുടർച്ചയായ സഹകരണം പ്രധാനമാണെന്നും എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു.

ആഗോള സമ്പദ് വ്യവസ്ഥയുടെ വലിപ്പം പതിന്മടങ്ങ് വർധിപ്പിക്കാനും സമൃദ്ധിയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനും സാർവത്രിക അടിസ്ഥാന വരുമാനത്തിന്റെ പരമ്പരാഗത മാതൃകക്ക് അപ്പുറത്തേക്ക് പോകുന്ന ഉയർന്ന നിലയില്‍ എല്ലാവര്‍ക്കും വരുമാനം സ്ഥാപിക്കാനും കഴിയുന്ന ഉൽപാദ നക്ഷമതയിലെ വിപ്ലവത്തെയാണ് ഹ്യൂമനോയിഡ് റോബോട്ടുകൾ പ്രതിനിധീകരിക്കുന്നതെന്ന് മസ്‌ക് വിശദീകരിച്ചു. നിർമിത ബുദ്ധി (എക്‌സ്.എ.ഐ) മേഖലയിലെ തന്റെ കമ്പനിയായ എക്‌സ്.എ.ഐയുടെ സംരംഭങ്ങളെ കുറിച്ച് മസ്‌ക് പറഞ്ഞു.

ഭാവിയിൽ ഉത്തരവാദിത്തമുള്ളതും വിശ്വസനീയവുമായ സംവിധാനങ്ങൾ നിർമിക്കുന്നതിന്റെ അടിസ്ഥാനശില വസ്തുതകൾ മനസ്സിലാക്കാനും വിശദീകരിക്കാനും ലക്ഷ്യമിട്ടുള്ള ബുദ്ധിശക്തി യായിരിക്കും.

വ്യോമയാന, സമുദ്ര മേഖലകളിൽ സ്റ്റാർലിങ്ക് ശൃംഖല സൗദി അറേബ്യ സ്വീകരിച്ചതിന് മസ്‌ക് നന്ദി പ്രകടിപ്പിച്ചു. ആഗോള ആശയവിനിമയത്തിലെ ഭാവി സാങ്കേതിക വിദ്യകൾക്കുള്ള വ്യക്തമായ പിന്തുണയാണ് ഈ നടപടി. റോബോ ടാക്‌സി പദ്ധതികൾ, സൗദി നഗരങ്ങളിലെ ദി ബോറിംഗ് കമ്പനി യുടെ ടണലിംഗ് സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള സ്മാർട്ട് മൊബിലിറ്റി മേഖലയിൽ സൗദി അറേബ്യക്കും തന്റെ കമ്പനികൾക്കും സഹകരിക്കാൻ അവസരങ്ങളുണ്ട്. ഇത്തരം പദ്ധതികൾ സൗദി നഗരങ്ങളുടെ ഭൂപ്രകൃതിയെ പരിവർത്തനം ചെയ്യാനും നഗര ഗതാഗതത്തിന്റെ കാര്യക്ഷമതയെ പിന്തുണക്കാനും സഹായിക്കും.

മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസമുള്ള ഒരു കാഴ്ചപ്പാടോടെയാണ് മസ്‌ക് തന്റെ സംസാരം അവസാനിപ്പിച്ചത്. ഉൽകണ്ഠക്ക് പകരം സമൃദ്ധി, പര്യവേക്ഷണം, സഹവർത്തിത്വം എന്നിവ നൂതന സാങ്കേതിക വിദ്യയുമായി സംയോജിപ്പിക്കുന്ന ഒരു മാതൃകക്ക് മസ്‌ക് ആഹ്വാനം ചെയ്തു. കൃത്രി മബുദ്ധിയുടെയും പരിവർത്തന സാങ്കേതികവിദ്യകളുടെയും ഉപയോഗത്തെ നിയന്ത്രിക്കുന്ന ധാർമിക ചട്ടക്കൂടുകൾ സ്ഥാപിക്കുന്നതിന് അന്താരാഷ്ട്ര സഹകരണം പ്രാധാനമാണെന്നും എലോൺ മസ്‌ക് പറഞ്ഞു.


Read Previous

‘തോന്നിവാസം കാണിക്കുന്നോ?, കത്തിക്കും’; വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലമായി മോചിപ്പിച്ച് കെയു ജനീഷ് കുമാര്‍ എംഎല്‍എ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »