
കൊച്ചി: മൂന്ന് ദിവസത്തെ യുദ്ധ സമാനമായ സാഹചര്യത്തിനൊടുവില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ കര, വ്യോമ, നാവിക സേനാ നടപടികളെല്ലാം നിര്‍ത്തിവയ്ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായെന്നു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ ചില ചോദ്യങ്ങള്‍ ബാക്കില്‍ നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. യുദ്ധം ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ അവസാനിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.
‘കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ബൈലാറ്ററല്‍ വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതില്‍ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇന്നിപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരുമാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി?, 1948ലെ വെടിനിര്‍ത്തലിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെയും സിംല കരാറിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെയും ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ് പരിവാര്‍ ഇന്നിപ്പോള്‍ ഒരു നേട്ടവും നേടിയെടുക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച വെടിനിര്‍ത്തലിനെ എന്ത് പറഞ്ഞു ന്യായീകരിക്കും?’- കുറിപ്പില്‍ ചോദിക്കുന്നു
ബല്‍റാമിന്റെ കുറിപ്പ്
യുദ്ധം ഒരു ദിവസമെങ്കില്‍ ഒരു ദിവസം നേരത്തെ അവസാനിക്കുന്നതില്‍ സന്തോഷമുണ്ട്.
എന്നാല്‍ മൂന്ന് നാല് ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു:
1) കശ്മീര്‍ എന്നത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു ബൈലാറ്ററല്‍ വിഷയമാണെന്നും ഒരു മൂന്നാം കക്ഷിയേയും അതില്‍ ഇടപെടുത്തില്ലെന്നുമായിരുന്നു ഇതുവരെ ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്. ഇന്നിപ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് നേരിട്ടിടപ്പെട്ട് ഇന്ത്യക്കും പാക്കിസ്ഥാനും ബാധകമായ ഒരു തീരു മാനം പ്രഖ്യാപിക്കുന്ന സാഹചര്യം എങ്ങനെയുണ്ടായി?
2) ഈ വെടിനിര്‍ത്തല്‍ കൊണ്ട് ഇന്ത്യ എന്താണ് നേടിയത്? ഇന്ത്യയില്‍ ആക്രമണം നടത്തിയ ഒരു പാക് ഭീകരവാദിയെ എങ്കിലും ഇതിനിടയില്‍ പിടികൂടാനായോ? അവരെ സംരക്ഷിക്കുന്നതിന്റെ ഉത്തരവാദി ത്തം പാക്കിസ്ഥാനെക്കൊണ്ട് ഏറ്റെടുപ്പിക്കാനായോ? 3) ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യയുടെ ആദ്യ സൈനിക നടപടി മിതവും ലക്ഷ്യ കേന്ദ്രിതവും യുദ്ധവ്യാപനത്തിലേക്ക് നയിക്കാത്ത തരത്തിലു ള്ളതുമായിരുന്നു. എന്നാല്‍ ഇതിനേത്തുടര്‍ന്ന് പാക്കിസ്ഥാന്‍ നമ്മുടെ സിവിലിയന്‍ മേഖലയിലാണ് ഷെല്‍ ആക്രമണം നടത്തി നിരവധി സാധാരണ പൗരന്മാരെ കൊന്നൊടുക്കിയത്. ഇതിന് പാക്കിസ്ഥാന് തിരി ച്ചടി നല്‍കാന്‍ നമുക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ടോ?
4) 1948ലെ വെടിനിര്‍ത്തലിന്റെ പേരില്‍ ജവഹര്‍ലാല്‍ നെഹ്രുവിനെയും സിംല കരാറിന്റെ പേരില്‍ ഇന്ദിരാഗാന്ധിയെയും ഇപ്പോഴും അധിക്ഷേപിക്കുന്ന സംഘ് പരിവാര്‍ ഇന്നിപ്പോള്‍ ഒരു നേട്ടവും നേടി യെടുക്കാതെ മോദി സര്‍ക്കാര്‍ സ്വീകരിച്ച വെടിനിര്‍ത്തലിനെ എന്ത് പറഞ്ഞു ന്യായീകരിക്കും?