ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് റിയാദ് ഓ ഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും മാനവികതക്കും എതിരെയുള്ള ആക്രമണമാണ് പഹൽഗാമിൽ ഉണ്ടായതെന്നു നേതാക്കൾ വാർത്ത കുറിപ്പിൽ പറഞ്ഞു.
സംഭവത്തെക്കുറിച്ച് ശരിയായ ദിശയിലുള്ള പഴുതടച്ച അന്വേഷണം ആവശ്യമാണ്. മതം ചോദിച്ചറിഞ്ഞു അക്രമം നടത്തിയെന്ന ദൃസാക്ഷികളുടെ വെളിപ്പെടുത്തൽ രാജ്യത്തിന്റെ ഐക്യം തകർക്കാനുള്ള ഭീകരരുടെ ശ്രമത്തിന്റെ തെളിവാണ്. ഇത്തരം അക്രമങ്ങളെ ഒറ്റക്കെട്ടായി നേരിടണമെന്നും ശക്തമായ തിരിച്ചടി നൽകണമെന്നും ഓ ഐ സി സി ആവശ്യപ്പെട്ടു.
