Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വർഷങ്ങള്‍ നീണ്ട ചർച്ചകള്‍ക്കൊടുവിൽ ഇന്ത്യ യുകെ വ്യാപാര കരാർ നിലവിൽ വന്നു; ബ്രിട്ടനിൽ പ്രവർത്തിക്കുന്നത് 1,000 ഇന്ത്യൻ കമ്പനികൾ; ഇന്ത്യ–യുകെ സ്വതന്ത്യ വ്യാപാര കരാറിൽ കേരളത്തിനെന്ത് നേട്ടം?


യുകെയിലെ ചായക്കപ്പുകളിൽ നിറയുന്ന ഓരോ ആവി പറക്കുന്ന ചായയും മൂന്നാറിലെയും വയനാട്ടി ലെയും ഇടുക്കിയിലെയും ആയിരക്കണക്കിന് കുടുംബങ്ങളിലെ വരുമാനമാകുന്നുവെന്നാണ് കണക്കുകള്‍. യൂറോപ്പ്യൻ രാജ്യങ്ങളിലും അറബ് രാഷ്‌ട്രങ്ങളിലുമെല്ലാം മൂന്നാർ ഉള്‍പ്പെടെയുള്ള ഹൈറേഞ്ചുകളിലെ തേയിലയ്ക്കുള്ള ആവശ്യകത വർധിച്ചതാണ് ഇതിന് കാരണം. ഉയരു കൂടും തോറും ചായയുടെ രുചിക്കൊപ്പം ആഗോള തലത്തിലെ ആവശ്യക്കാരും കൂടി.

2024-ൽ ഇന്ത്യയുടെ തേയില കയറ്റുമതി 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 255 ദശലക്ഷം കിലോ ഗ്രാമിലെത്തിയപ്പോള്‍ അതില്‍ വലിയൊരു ഭാഗം കേരളത്തിന്‍റെ സംഭാവനയായിരുന്നു. തേയിലക്കയറ്റു മതിയില്‍ വർഷം തോറും 10% വർധനവാണ് രാജ്യത്തുണ്ടാകുന്നത്. കേരളത്തിലെ തോട്ടങ്ങൾ ഇപ്പോൾ 25-ലധികം രാജ്യങ്ങളിലേക്ക് പ്രീമിയം തേയില വിതരണം ചെയ്യുന്നു, ജർമനി, മിഡിൽ ഈസ്റ്റ്, യുഎസ്എ, റഷ്യ, മറ്റു യൂറോപ്പ്യൻ രാജ്യങ്ങള്‍ എന്നിവയാണ് പ്രധാന വിപണികൾ.

അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യ- യുകെ സ്വതന്ത്യ വ്യാപാര കരാർ നിലവിൽ വരുമ്പോള്‍ ഏറെ പ്രതീക്ഷ യോടെ ഉറ്റുനോക്കുന്നവരിൽ കേരളത്തിലെ വ്യവസായികളുമുണ്ട്. തേയില മാത്രമല്ല, സമുദ്രോത്പ ന്നങ്ങൾ, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ടെക്സ്റ്റൈൽസ്, ചെരുപ്പ് തുടങ്ങി 99 ശതമാനം ഉത്പന്നങ്ങള്‍ക്കും പുതിയ കരാറിന് കീഴിൽ യുകെ തീരുവ ചുമത്തില്ല. സോഫ്റ്റ്‍വെയർ, ഇലക്ട്രോണിക്‌സ് മേഖലക ളിലും തീരുവ ചുമത്താതിരിക്കാൻ തീരുമാനമായിട്ടുണ്ട്. ഇതോടെ കയറ്റുമതി ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ വ്യവസായികള്‍.

കേരളത്തിലെ കയറ്റുമതി മേഖലയില്‍ 60 ശതമാനത്തോളം സ്വര്‍ണ്ണാഭരണങ്ങളും രത്നാഭരണങ്ങളുമാണ്. സമുദ്രോല്‍പ്പന്നങ്ങള്‍ കയറ്റുമതിയുടെ ഏതാണ് ഒമ്പത് ശതമാനം വരും. കേരളത്തിലെ കയറ്റുമതിയുടെ നാലു ശതമാനത്തിലേറെ സുഗന്ധ വ്യഞ്ജനങ്ങളാണ്. കയറ്റുമതിയുടെ 1.10 ശതമാനം തേയിലയാണ്. യുകെയുമായി സ്വതന്ത്ര വ്യാപാര കരാറില്‍ പ്രധാനമന്ത്രി ഒപ്പു വെച്ചപ്പോള്‍ കേരളത്തിലെ ഈ മേഖലകളിലെല്ലാം പ്രതീക്ഷകള്‍ തളിര്‍ക്കുകയാണ്. മൂന്നാറിലേയും വയനാട്ടിലേയും തേയിലതോട്ടമു ടമകള്‍ പുതിയ കരാറില്‍ വന്‍ പ്രതീക്ഷയിലാണ്. കുരുമുളക്, ഏലം, ഗ്രാമ്പൂ കര്‍ഷകരും പ്രതീക്ഷയുടെ ചിറകിലാണ്.

ഇന്ത്യയില്‍ നിന്നുള്ള തേയിലക്കയറ്റുമതി കഴിഞ്ഞ വര്‍ഷം സര്‍വ കാല റിക്കാര്‍ഡിലെത്തിയപ്പോള്‍ കേരളത്തിലെ തോട്ടമുടമകളുടെ ഉല്‍പ്പന്നങ്ങള്‍ക്കും നല്ല വില കിട്ടി. 2024-25 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തേയില കയറ്റുമതി 525.96 മില്യൺ യുഎസ് ഡോളറിലെത്തി, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 463.67 മില്യൺ യുഎസ് ഡോളറായിരുന്നു, ഇത് 13.43% വളർച്ചയാണ് കാണിക്കു ന്നത്. 2024 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയിലും ഗണ്യമായ വളർച്ചയുണ്ടായി, മൂല്യത്തിൽ 10.40% വർധനവുണ്ടായി, 2476.50 മില്യൺ യുഎസ് ഡോളറിലെത്തി. ഒക്ടോബറിൽ മാത്രം സുഗന്ധവ്യഞ്ജന കയറ്റുമതി 30.91% വർദ്ധിച്ചു.

2024 സെപ്റ്റംബറിൽ വേൾഡ് ഫുഡ് ഇന്ത്യയിൽ, ഇന്ത്യ ടീ പവലിയനിൽ ടീ ബോർഡ് ഇന്ത്യൻ തേയില പ്രദർശിപ്പിച്ചു. ഇന്ത്യൻ കാർഡമം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഉയർന്ന വിളവ് നൽകുന്ന, കാലാവസ്ഥയെ പ്രതിരോധിക്കുന്ന ചെറിയ ഏലം ഇനം ‘ICRI 10’ സ്പൈസസ് ബോർഡ് അവതരിപ്പിച്ചു.

ഇന്ത്യയും ബ്രിട്ടനുമായുള്ള പുതിയ വാണിജ്യ കരാർ സുഗന്ധവ്യഞ്ജന മേഖലയിൽ കയറ്റുമതി വളർച്ച യ്ക്ക് വലിയ ഉത്തേജനം ആകും. യുകെ വിപണിയിൽ 99% ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കുന്നതിലൂടെ ഇന്ത്യയിലെ ഉത്പാദന മേഖലയും കർഷക വ്യാപാര സമൂഹവും നേട്ടങ്ങൾ ഉണ്ടാക്കും. ഇതോടെ പ്രത്യേകിച്ച് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഭാരതീയ സുഗന്ധവ്യഞ്ജനം ഉൾപ്പെടെയുള്ള കയറ്റുമതികളുടെ സാധ്യത ഇതോടെ കൂടുതൽ വിപുലമാകും. ധാരാളം അവസരങ്ങൾ ലഭിക്കുമെന്നും സ്പൈസസ് ബോർഡ് ചെയർപേഴ്‌സൺ അഡ്വക്കേറ്റ് സംഗീത വിശ്വനാഥൻ പറഞ്ഞു.

കയറ്റുമതിക്ക് വലിയ പിന്തുണ നൽകുന്ന നയങ്ങളാണ് കേന്ദ്ര സർക്കാരിൻ്റേത്. സൗദി അറേബ്യ, ദുബായ്, തുടങ്ങിയ അറബ് രാജ്യങ്ങളിലേക്കാണ് നിലവിൽ കയറ്റുമതി ബിസിനസ് ഉള്ളത്. യുകെയിലേക്കുള്ള കയറ്റുമതി തീരുവ ഇല്ലാതാകുന്നതോടെ വ്യാപാര കയറ്റുമതി സാധ്യത വർധിക്കുമെന്ന് മൂന്നാറിൽ നിന്നുള്ള വ്യവസായി സിബി പുന്നത്താനത്ത് പറഞ്ഞു.

റോ കാർഡമം ഉത്പന്നങ്ങള്‍ക്ക് അറബ് രാജ്യങ്ങളിലാണ് മാർക്കറ്റുള്ളത്. കാർഡമം ഓയിൽ പോലുള്ള മൂല്യ വർധിത ഉത്പന്നങ്ങള്‍ക്കാണ് യുകെ ഉള്‍പ്പെടെയുള്ള യൂറോപ്പ്യൻ രാജ്യങ്ങളിൽ ഡിമാൻഡ് ഉള്ളത്. അതുകൊണ്ട് സാധാരണ ഏലം കർഷകരേക്കാള്‍ ബ്ലാക്ക് പെപ്പർ എക്‌സ്പോർട്ടേഴ്‌സിനാണ് ഈ നയം കൂടുതൽ സഹായകമാവുക എന്ന് മാസ് എൻ്റർപ്രൈസസ് ലിമിറ്റഡ് എംഡി സതി പറഞ്ഞു.

നാല് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ – ബ്രിട്ടൻ വ്യാപാര കരാർ യാഥാർഥ്യമാകാനൊരു ങ്ങുന്നത്. 2022 ജനുവരി 13 നാണ് ഇരുരാജ്യങ്ങളും ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ ആരംഭിക്കുന്നത്. 2023 ഡിസംബർ വരെ പതിമൂന്ന് റൗണ്ട് ചർച്ചകൾ നടന്നു. 2024 ജനുവരി 10 ന് ആരംഭിച്ച 14-ാം റൗണ്ട് ചർച്ചകൾ ക്കിടെ 2024 മെയ് മാസത്തിൽ യുകെ തെരഞ്ഞെടുപ്പുകൾ കാരണം ചർച്ചകൾ നിർത്തിവക്കേണ്ടി വന്നു.

ബ്രസീലിലെ റിയോ ഡി ജനീറോയിൽ നടന്ന ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെയർ സ്റ്റാർമറും നടത്തിയ കൂടിക്കാഴ്‌ചയെ തുടർന്ന് വരാനിരിക്കുന്ന വർഷം ആദ്യം ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര ചർച്ചകൾ പുനരാരംഭിക്കുമെന്ന് യുകെ പ്രഖ്യാപിച്ചു. പിന്നീട് മെയ് മാസത്തിൽ കരാറിന് അന്തിമ രൂപരേഖയായി.

വർഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഇന്നിപ്പോള്‍ അവസാനമായിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ രണ്ടു ദിവസം നീളുന്ന ലണ്ടൻ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യമായി. രണ്ട് പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തിൽ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്‌സും എഫ്‌ടിഎയിൽ ഒപ്പുവച്ചു.

കാർഷിക വ്യവസായിക മേഖലയിൽ വ്യാപാര ധാരണയായിട്ടുണ്ട്. കർഷകർക്കും കരാറിൻ്റെ ഗുണം ലഭിക്കും. ഇത് ഇന്ത്യയുടെ ആഗോള വിപണിയിൽ വലിയ വിപ്ലവം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധങ്ങളെ ഇത് ഊട്ടി ഉറപ്പിക്കുമെന്ന പ്രതീക്ഷയും പ്രധാനമന്ത്രി പങ്കുവച്ചു. ഇത് രണ്ട് സർക്കാരുകൾക്കും പ്രത്യേകിച്ച് ഇന്ത്യൻ പ്രവാസികൾക്കും വലിയ നേട്ടമാണെന്ന് ഓവർസീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി (ഒഎഫ്‌ബിജെപി) ഡയസ്‌പോറ ഗ്രൂപ്പ് പ്രസിഡന്‍റ് കുൽദീപ് ഷെഖാവത്ത് പറഞ്ഞു.

ഇന്ത്യയും യുകെയും തമ്മിൽ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം പങ്കിടുന്നുണ്ടെന്നും സമീപ വർഷങ്ങളിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, വിദ്യാഭ്യാസം, ഗവേഷണം, സുസ്ഥിരത, ആരോഗ്യം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഞങ്ങളുടെ സഹകരണം വ്യാപിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഉഭയകക്ഷി സാമ്പത്തിക പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ തനിക്കും സ്റ്റാർമറിനും അവസരം ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രണ്ട് സമ്പദ്‌വ്യവസ്ഥകളിലും വളരെ പ്രധാനപ്പെട്ട സ്വാധീനം ചെലുത്തുകയും ഇരു രാജ്യങ്ങളുടെയും വളർച്ചയെ സഹായിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

2023-24 ൽ ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരം 55 ബില്യൺ യുഎസ് ഡോളർ കവിഞ്ഞു. 36 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപവുമായി യുകെ ഇന്ത്യയിലെ ആറാമത്തെ വലിയ നിക്ഷേപകനാണ്. യുകെയിലെ ഇന്ത്യയുടെ നിക്ഷേപം ഏകദേശം 20 ബില്യൺ യുഎസ് ഡോളറാണ്. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന ഏകദേശം 1,000 ഇന്ത്യൻ കമ്പനികൾ ഏകദേശം 100,000 ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്.


Read Previous

ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത്’; അമേരിക്കന്‍ ടെക്ക് കമ്പനികളോട് ട്രംപ്

Read Next

കൂറ്റൻ പാമ്പിന്റെ വേഷവുമണിഞ്ഞ് തെരുവുകളിലൂടെ ഇഴഞ്ഞുനീങ്ങി ഇൻഫ്ലുവൻസർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »