Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും ഭാവിയെന്ത്?; പ്രതികരിച്ച് ഗൗതം ഗംഭീര്‍


മുംബൈ: ഗൗതം ഗംഭീര്‍ പരിശീലകനായി എത്തുന്നതോടെ എന്താകും ടീമിലെ സീനി യര്‍ താരങ്ങളായ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ ഭാവി എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ടീമിന്‍റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയി രിക്കുകയാണ് ഗംഭീര്‍. ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ചീഫ് സെലക്‌ടര്‍ അജിത് അഗാര്‍ക്കറിനൊപ്പം മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ഗംഭീറിന്‍റെ പ്രതികരണം.

ടി20യില്‍ നിന്നും വിരമിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ഇനിയെത്രകാലം ലിമിറ്റഡ് ഓവറില്‍ ഇന്ത്യയ്‌ക്കായി കളിക്കുമെന്നതായിരുന്നു ആരാധകര്‍ക്കുണ്ടായി രുന്ന പ്രധാന സംശയം. ചാമ്പ്യൻസ് ട്രോഫിയിലും രോഹിത് ശര്‍മയ്‌ക്ക് കീഴിലാകും ഇന്ത്യ കളിക്കുക എന്ന് ബിസിസിഐ പ്രസിഡന്‍റ്‌ ജയ്‌ ഷാ നേരത്തെ വ്യക്തമാക്കിയ താണ്. ഇതോടെ, ചാമ്പ്യൻസ് ട്രോഫിയ്‌ക്ക് പിന്നാലെ ഇരുവരും വിരമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

എന്നാല്‍, ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ക്കും 2027 ഏകദിന ലോകകപ്പ് വരെ കളിക്കാൻ അവസരമുണ്ടെന്നാണ് പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്‍റെ അഭിപ്രായം. വരാനിരിക്കുന്ന നിര്‍ണായക മത്സരങ്ങളില്‍ എല്ലാം ഇരുവരും ടീമിനൊപ്പം ഉണ്ടാകുമെന്ന് ഗംഭീര്‍ വ്യക്തമാക്കുകയാണ് ഇപ്പോള്‍. ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങനെ…

‘ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്… അങ്ങനെ പ്രധാനപ്പെട്ട ടൂര്‍ണമെന്‍റുകളില്‍ തങ്ങള്‍ക്ക് എന്താണ് ചെയ്യാൻ സാധിക്കുക എന്ന കാര്യം അവര്‍ തന്നെ കാണിച്ചു തന്നിട്ടുണ്ട്. വിരാട് കോലിയിലും രോഹിത് ശര്‍മയിലും ഇനിയും ഏറെ ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫിയും ഓസ്‌ട്രേലിയൻ പര്യടനവും വരാനിരിക്കുന്നു.

അത് അവരെ പ്രചോദിപ്പിക്കുന്ന കാര്യമാണ്. ഫിറ്റ്‌നസ് നിലനിര്‍ത്താൻ സാധിക്കു മെങ്കില്‍ 2027ലെ ലോകകപ്പിലും അവര്‍ക്ക് കളിക്കാം. ഇത് എന്‍റെ അഭിപ്രായം മാത്ര മാണ്. അവരില്‍ എത്രത്തോളം ഗെയിം ശേഷിക്കുന്നുണ്ടെന്ന് എനിക്ക് പറയാൻ കഴിയില്ല.

ടീമിന്‍റെ ജയത്തിനായി എത്രത്തോളം സംഭാവന നല്‍കാൻ സാധിക്കുമെന്ന് തീരുമാനി ക്കേണ്ടത് അവര്‍ തന്നെയാണ്. ടീമാണ് എപ്പോഴും പ്രധാനം. കോലിയും രോഹിത്തും എപ്പോഴും ലോകോത്തര താരങ്ങളാണ്. സാധ്യമായ കാലമത്രയും ഇരുവരെയും ടീമിന് ആവശ്യമാണ്’- ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.


Read Previous

കര്‍ക്കടകമല്ലേ കൊട്ടം ചുക്കാദി ഇരിക്കട്ടെ; വേറിട്ട പദ്ധതിയുമായി ‘ന്നാ താന്‍ കേസ് കൊട്’ ഫെയിം പിപി കുഞ്ഞികൃഷ്‌ണന്‍

Read Next

ചാലക്കുടി വ്യാജ സ്വര്‍ണം തട്ടിപ്പ്: പുഴയില്‍ ചാടി രക്ഷപ്പെട്ട മൂന്നുപേർ കൂടി പിടിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »