പുതുതലമുറ കാണുന്നത് വിദേശ ജീവിതത്തിന്റെ ആഡംബര വശം മാത്രം, കേരളത്തിൽ റിവേഴ്‌സ് മൈഗ്രേഷൻ സംഭവിക്കുന്നു


തിരുവനന്തപുരം: ഏത് സ്വകാര്യ സര്‍വകലാശാല വന്നാലും അതിനെ നേരിടാന്‍ പൊതു സര്‍വകലാ ശാലകള്‍ക്ക് കരുത്ത് ഉണ്ടെന്ന് ഉറപ്പാക്കി കൊണ്ടാണ് ബില്ല് കൊണ്ടുവന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്താന്‍ വേണ്ടി യാണ് സ്വകാര്യ സര്‍വകലാശാല ബില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് പരമാവധി അവസരങ്ങള്‍ നാട്ടില്‍ തന്നെ സൃഷ്ടിക്കുക എന്ന് ലക്ഷ്യമിട്ടാണ് സ്വകാര്യ സര്‍വകലാശാല ബില്‍ കൊണ്ടുവന്നതെന്നും മന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുക യായിരുന്നു മന്ത്രി.

ലോകോത്തര നിലവാരത്തിലുള്ള പഠന സൗകര്യങ്ങള്‍ സംസ്ഥാനത്ത് ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനിര്‍മ്മാണം. ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ അതിര്‍ത്തി കള്‍ പ്രസക്തമല്ലാതായിരിക്കുകയാണ്. കൂടുതല്‍ വിമാനസര്‍വീസുകള്‍ ലഭ്യമാണ്. വിദ്യാഭ്യാസ വായ്പ എളുപ്പം കിട്ടാനുള്ള സാഹചര്യമുണ്ട്. കുടിയേറ്റത്തിന്റെ അന്തരീക്ഷം ആഗോള തലത്തില്‍ കാണാന്‍ സാധിക്കും. ഈ പശ്ചാത്തലത്തില്‍ പ്രതിഭാശാലികളായ കുട്ടികള്‍ കേരളത്തില്‍ നിന്ന് പോകരുതെന്ന കാഴ്ചപ്പാടോട് കൂടിയാണ് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 80 ശതമാനവും സ്വകാര്യ സ്ഥാപനങ്ങളാണ്. 20 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്നത്. ആ നിലയില്‍ നോക്കുമ്പോള്‍ സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഈ മത്സരാധിഷ്ഠിത ലോകത്ത് ഇടം നല്‍കി കൊണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഉപാധികളില്ലാതെ അംഗീകാരം നല്‍കുന്ന യുഡിഎഫില്‍ നിന്ന് വ്യത്യസ്തമായി സ്വകാര്യ സര്‍വകലാ ശാലകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗുണനിലവാരവും മികവും പരിശോധിച്ച തിനുശേഷം മാത്രമേ അംഗീകാരം നല്‍കൂ. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കോളജുകള്‍ക്ക് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എല്‍ഡിഎഫിന്റെ സമീപനം വ്യത്യസ്തമാണ്. ഞങ്ങള്‍ ഗുണനിലവാരം ഉറപ്പാക്കും.’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് സര്‍വകലാശാലകള്‍ ഇവിടെ വരില്ല. കുടിയേറ്റ പ്രവണതകള്‍ പരിശോധിച്ചാല്‍, പല രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്നു. ഇത് മറികടക്കാന്‍, അവര്‍ വികസ്വര രാജ്യ ങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ അവരുടെ മൂന്നാംകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആകര്‍ഷി ക്കുന്നു. നമ്മുടെ വിദ്യാര്‍ത്ഥികളില്‍ പലരും ആ കെണിയില്‍ വീഴുന്നു. നമ്മുടെ മുന്‍നിര സ്ഥാപനങ്ങ ളില്‍ സീറ്റുകള്‍ നേടാന്‍ കഴിയാത്തതിനാല്‍ അവരില്‍ ചിലര്‍ പുറത്തുപോകുന്നുവെന്നതും ശ്രദ്ധിക്കേ ണ്ടതാണ്. ഇതിന് പുറമേ നമ്മുടെ രാജ്യത്ത്, കാലാകാലങ്ങളായി തുടരുന്ന രീതികളും ഫ്യൂഡല്‍ മനോഭാവവും കാരണം യുവാക്കള്‍ക്കിടയില്‍ നിരാശയുണ്ട്. പുതിയ തലമുറ വിദേശ ജീവിതത്തിന്റെ ആഡംബര വശം കാണുന്നു, ചൂഷണ വശമല്ല അവര്‍ ശ്രദ്ധിക്കുന്നത്. ഇപ്പോള്‍ നമുക്ക് പ്രതീക്ഷ നല്‍കുന്ന തരത്തില്‍ റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുന്നുണ്ട്.’-മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


Read Previous

ലഹരിക്കടത്തിന് കുട്ടികൾ, കേരളത്തിലെ കണക്കുകൾ ആശങ്കപ്പടുത്തുന്നത്; മറയാക്കുന്നത് നിയമത്തിലെ പഴുതുകൾ

Read Next

കുട്ടികളുടെ സ്‌ട്രെസ് മുഴുവനങ്ങ് പോകും’, സ്‌കൂളുകളില്‍ സൂംബ ഡാന്‍സ് നിർദേശിച്ച് മുഖ്യമന്ത്രി; അടുത്ത അധ്യയന വര്‍ഷം മുതല്‍?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »