Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ടത് അതിരുകളില്ലാത്ത വിശാലമായ ഭൂമി’; ബഹിരാകാശത്ത് നിന്നു മോഡിയുമായി സംവദിച്ച് ശുഭാംശു ശുക്ല


ന്യൂഡല്‍ഹി: ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. 140 കോടി ഇന്ത്യക്കാരുടെ മനസില്‍ ശുഭാംശു ശുക്ല ഉണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. താന്‍ സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയെ അറിയിച്ച ശുഭാംശു തന്റെ യാത്ര എല്ലാ ഇന്ത്യക്കാരുടേത് കൂടിയാണെന്നും പ്രതികരിച്ചു.

ബഹിരാകാശത്ത് ഇന്ത്യയെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്നും ശുഭാം ശു പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യ സോവിയറ്റ് യൂണിയന്‍ സഹകരണത്തില്‍ 1982 ല്‍ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശര്‍മയ്ക്ക് ശേഷം 41 വര്‍ഷങ്ങള്‍ക്കിപ്പുറം ബഹിരാകാശത്ത് എത്തിയ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല.

ബഹിരാകാശ യാത്ര സംബന്ധിച്ച തന്റെ അനുഭവങ്ങള്‍ പങ്കുവച്ച ശുഭാംശു ബഹിരാകാശത്ത് നിന്നുള്ള കാഴ്ചയില്‍ ഭൂമിക്ക് അതിരുകളില്ലെന്നായിരുന്നു പ്രധാമന്ത്രിയോട് പ്രതികരിച്ചത്. പുറത്ത് നിന്നുമുള്ള കാഴ്ചയില്‍ ഭൂമി ഒന്നാണ്. ഇവിടെ നിന്നും അതിര്‍ത്തികള്‍ കാണുന്നില്ല. രാജ്യങ്ങളും സംസ്ഥാനങ്ങളും ഇല്ല എന്ന് തോന്നും. നാമെല്ലാവരും മനുഷ്യരാശിയുടെ ഭാഗമാണ്. ഭൂമി നമ്മുടെ ഒരു വീടാണ്. നമ്മളെല്ലാവരും അതിലുണ്ട്. ബഹിരാകാശത്ത് നിന്നും ഇന്ത്യയുടെ ആദ്യ കാഴ്ച ഗംഭീരമായിരുന്നു. ഭൂപടത്തില്‍ കാണു ന്നതിനേക്കാള്‍ വലുതാണ് നമ്മുടെ രാജ്യം. എന്നും ശുഭാംശു അറിയിച്ചു.

ദൗത്യത്തിന്റെ ഭാഗമായി 14 ദിവസം ശുഭാംശു ശുക്ലയും സംഘവും ബഹിരാകാശത്ത് ചെലവിടും. 


Read Previous

വി.എസിന്റെ ആരോഗ്യ നിലയിൽ മാറ്റമില്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Read Next

പ്രശ്‌നപരിഹാരമല്ല, ഇമേജ് സംരക്ഷണവും നാവടപ്പിക്കലുമായിരിക്കും പരമപ്രധാനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »