Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വാട്‌സാപ്പ് കോളുകള്‍ സുഖകരമാവും; പുതിയ ഓഡിയോ കോള്‍ ബാര്‍ അവതരിപ്പിച്ചു


സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം തന്നെ വീഡിയോ, ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്‌സാപ്പ് ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് വാട്‌സാപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ലഭ്യമായ ഈ സൗകര്യം ഇപ്പോള്‍ ഐഒഎസിലും അവതരിപ്പിച്ചു.

കോളുകള്‍ക്കിടെ ഉപഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സൗകര്യം അവതരിപ്പിക്കുന്നത്. ഓഡിയോ കോള്‍ വിന്‍ഡോ മിനിമൈസ് ചെയ്യുമ്പോള്‍ ചാറ്റ് ലിസ്റ്റിന് മുകളിലായി പുതിയ ഓഡിയോ കോള്‍ ബാര്‍ കാണാനാവും. പ്രധാന സ്‌ക്രീനിലേക്ക് പോവാതെ തന്നെ കോളുകള്‍ മ്യൂട്ട് ചെയ്യാനും കട്ട് ചെയ്യാനും സാധിക്കും.

മുമ്പ് ഈ കോള്‍ ബാറില്‍ ടാപ്പ് ചെയ്ത് പ്രധാന്‍ ഓഡിയോ കോള്‍ സ്‌ക്രീനിലേക്ക് പോയാല്‍ മാത്രമേ ഇതെല്ലാം സാധിച്ചിരുന്നുള്ളൂ.

ആന്‍ഡ്രോയിഡിലും വാട്‌സാപ്പ് ഐഒഎസ് ബീറ്റാ ഉപഭോക്താക്കള്‍ക്കും മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത് എന്നാണ് വാബീറ്റാ ഇന്‍ഫോ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ വാട്‌സാപ്പിന്റെ ഐഒഎസ് സ്റ്റേബിള്‍ വേര്‍ഷനിലും ഈ ഫീച്ചര്‍ എത്തിയിട്ടുണ്ട്.


Read Previous

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

Read Next

ആള് കൂടി; ഡബിള്‍ ഡക്കര്‍ നിരക്ക് ഇരട്ടിയാക്കി; ടിക്കറ്റുകള്‍ ഓണ്‍ലൈനിലും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »