
തിരുവനന്തപുരം: മലയാളികള്‍ക്കിത് ചക്ക കാലമാണല്ലോ. ഒരു ചക്ക കിട്ടിയാല്‍ പിന്നെ വിഭവങ്ങളുടെ പൊടിപൂരമാണ്. ചക്ക ചുള, ചക്കക്കുരു, ചക്ക പൂഞ്ച്, ചക്കക്കുരു പാട തുടങ്ങിയവയെല്ലാം വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും ഊണുമേശകളില്‍ പ്രത്യക്ഷപ്പെടും. ഇതിനൊപ്പമാണ് പഴമായും ചക്ക എത്തു ന്നത്, അതിലുമുണ്ടാക്കാം വ്യത്യസ്‌ത വിഭവങ്ങള്‍, ചക്ക പ്രഥമന്‍, കുമ്പിളപ്പം, ചക്ക അപ്പം, ചക്ക വരട്ടിയത് ഇങ്ങനെ നീളുന്നു. സീസണല്‍ ഫ്രൂട്ട് ആയതുകൊണ്ടുതന്നെ മതിയാവോളം പലരും കഴിക്കുകയും ചെയ്യും. വരിക്ക, കൂഴ എന്നിങ്ങനെ പ്രധാനമായും ചക്ക രണ്ട് വിഭാഗമാണെങ്കിലും ഇതില്‍ ഉപവിഭാഗങ്ങളു മുണ്ട്. എന്തുതന്നെ ആയാലും സീസണില്‍ ചക്ക രുചിക്കാതെ പോകുന്ന ഒരു മലയാളി പോലും ഉണ്ടാകില്ല.
പൊതുവേ പ്രശ്‌നക്കാരനല്ലെന്ന് കരുതുന്ന ചക്ക സത്യത്തില്‍ അങ്ങനെതന്നെയാണോ. പ്രമേഹരോഗി കള്‍ക്ക് ചക്ക മരുന്നാണെന്ന വാദവും എന്നാല്‍ അങ്ങനെയല്ല എന്ന മറുവാദവും ഉയരുന്നുണ്ട്. ചക്കയും പ്രമേഹവും തമ്മിലുള്ള ബന്ധം പല പഠനങ്ങള്‍ക്കും ഒപ്പം വിമര്‍ശനങ്ങളും ഇടയായിട്ടുള്ള വിഷയവു മാണ്. പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഏത് ഔഷധവും അത് മരുന്നു പരീക്ഷണങ്ങളിലൂടെ ഗുണങ്ങള്‍ തെളിയിക്കുകയും അതിൻ്റെ പാര്‍ശ്വഫലങ്ങള്‍ തിരിച്ചറിയുകയും വേണം. എങ്കില്‍ മാത്രമേ ലോകം മുഴുവന്‍ അംഗീകാരം കിട്ടുകയുള്ളു. അങ്ങനെ ഒരു അംഗീകാരം ഔഷധം എന്ന നിലയില്‍ ചക്കയ്ക്ക് ഇല്ലെന്ന് പ്രമേഹരോഗ വിദഗ്‌ധനും ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഡയറക്‌ടറുമായ ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.
അതേസമയം ഭക്ഷണമായി ഉപയോഗിക്കുന്ന ഒന്നായതുകൊണ്ട് ചക്ക കഴിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല. ചക്കയെന്നോ മാങ്ങയെന്നോ പഴമെന്നോ വ്യത്യാസമില്ലാതെ പഴുത്തത് ഏതും രക്തത്തിലെ ഗ്ലൂക്കോസി ൻ്റെ അളവ് കൂട്ടും. പച്ചചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് താരതമ്യേന കുറവാണ്. അതുകൊണ്ട് ഗ്ലൂക്കോസ് പെട്ടെന്ന് രക്തത്തില്‍ കൂടില്ല. പഴങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാര ഉയര്‍ന്നുനില്‍ക്കും.

ചക്ക പ്രമേഹം കുറയ്ക്കുമോ?
ചക്ക പ്രമേഹം കുറയ്ക്കുമെന്ന രീതിയില്‍ ഗവേഷണങ്ങളും പഠനങ്ങളും നടക്കുകയും ഇതിൻ്റെ അടി സ്ഥാനത്തില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ പൗഡര്‍ രൂപത്തില്‍ അടക്കം വില്‍ക്കുന്നുമുണ്ട്. എന്നാല്‍ ഇതിനൊന്നും ശാസ്ത്രീതയമായ ഒരു അടിത്തറ ഇല്ലെന്നും ഡോ. ജ്യോതിദേവ് പറഞ്ഞു. ചക്ക മരുന്നായി പറയുന്നില്ല, പക്ഷേ കഴിക്കുന്ന മരുന്നുകള്‍ക്കൊപ്പം വേണമെങ്കില്‍ ചക്ക കഴിക്കാം. ഇങ്ങനെ ഉപയോഗി ക്കുമ്പോള്‍ ഗ്ലൂക്കോസ് എങ്ങനെ കൂടുന്നു, അതോ കുറയുന്നോ എന്നതൊക്കെ ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച് മനസിലാക്കണം.
ഇതുപോലുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ മരുന്നായി ഉപയോഗിക്കുമ്പോള്‍ ഓരോ പ്രാവശ്യം കഴിക്കുമ്പോഴും അതിൻ്റെ ഫലം മാറിക്കൊണ്ടിരിക്കും എന്നതാണ് പരിമിതി. ഒരു ഗുളികയോ മരുന്നോ ഇന്‍ജക്ഷനോ എടുക്കുംപോലെ സ്ഥിരമായി ഒരുപോലയുള്ള ഗുണങ്ങള്‍ ഇതിനുണ്ടാകില്ല. ചക്കപ്പൊടിയില്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ ഉപയോഗിക്കുന്ന മെറ്റ്‌ഫോര്‍മിന്‍ എന്ന മരുന്ന് പൊടിച്ച് ഉപയോഗിച്ചിരുന്നതായ വര്‍ത്തകളും ഉണ്ടായിരുന്നതായി ഡോക്‌ടര്‍ പറയുന്നു. ഇതാകട്ടെ അശാസ്ത്രീയമായി ചേര്‍ത്തിരി ക്കുന്നതുമാണ്.
പ്രമേഹം ജീവിതകാലം മുഴുവന്‍ നില്‍ക്കുന്ന ഒരു രോഗമാണ്. കൂടാതെ അര്‍ബുദം, ഹൃദ്രോഗം തുടങ്ങി മറ്റ് ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണിത്. പ്രമേഹ ചികിത്സ ഓരോ രോഗിയിലും വ്യത്യാ സമാണ്. ഓരോ വ്യക്തിയുടെയും നൂറുകണക്കിന് പ്രത്യേകതകള്‍ വിശദമായി വിശകലനം ചെയ്‌ത് അത് പരിഗണിച്ചാണ് ഔഷധങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അത്രയും ഗൗരവമായി കാണേണ്ട ഒരു രോഗത്തെ ലളിതവല്‍ക്കരിച്ച് കാണാന്‍ പാടില്ല. നമുക്ക് വിശ്വസിച്ച് കഴിക്കാന്‍ പറ്റുന്ന ഒരു ആഹാരമാണ് ചക്ക. അതിൻ്റെ ഗുണമേന്‍മകള്‍ നമ്മള്‍ ഉപയോഗപ്പെടുത്തണം. പച്ച ചക്കയ്‌ക്കാണ് ഗുണങ്ങള്‍ കൂടുതലെന്നും ഡോക്‌ടര്‍ പറഞ്ഞു.
വലുപ്പം അനുസരിച്ച് നാല് മുതല്‍ ഏഴ് വരെയുള്ള ചുളകളെ 100 ഗ്രാം ആയി കണക്കാക്കുന്നു. 100 ഗ്രാമില്‍ കൂടുതല്‍ കഴിക്കുമ്പോള്‍ കൂടുതല്‍ കലോറി അകത്തെത്തുകയും ഭാരം കുറയുന്നതിനു പകരം കൂടാന്‍ കാരണമാകുകയും ചെയ്യും. ചക്ക പാകം ചെയ്‌തു കഴിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അളവുകളില്‍ വ്യത്യാസം ഉണ്ടാകുകയും അതില്‍ ചേര്‍ക്കുന്ന ചേരുവകളനുസരിച്ച് പ്രമേഹരോഗികളില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യാമെന്ന് ലീഡ് ഡയറ്റീഷനും വെല്‍ബി ഹെല്‍ത് ആപ് ന്യൂട്രീഷന്‍ ആന്‍ഡ് വെല്‍നസ് സ്ട്രാറ്റജി ലീഡുമായ സിന്‍ജിത ലിൻ്റോ പറഞ്ഞു.
ചക്കയുടെ ഗുണഫലങ്ങള്‍ പരിശോധിക്കാം
- ശരീരഭാരം നിയന്ത്രിക്കുന്നതിന്
കലോറിയും ഫാറ്റും കുറഞ്ഞ ഒന്നാണ് പച്ച ചക്ക. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ചെറു മധുരം ഉണ്ടെങ്കിലും പച്ച ചക്കയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതും ഭാരം കുറയ്ക്കാന്‍ ഉപകരിക്കും. നാരുകള്‍ വയര്‍ നിറഞ്ഞെന്ന പ്രതീതി ജനിപ്പിക്കുകയും മൊത്തത്തിലുള്ള ഭക്ഷണം കുറയ്ക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
- ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു
പച്ച ചക്കയുടെ പ്രധാന ഗുണം അതിലുള്ള നാരുകളാണ്. കുടലിൻ്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും പതിവായി മലവിസര്‍ജ്ജനം ഉറപ്പാക്കുന്നതിനും ദഹനാ രോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും നാരുകള്‍ പ്രധാനമാണ്. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ആരോ ഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കുകയും വിഷവസ്‌തുക്കളെ ഇല്ലാതാക്കുകയും ചെയ്യുന്നതിലൂടെ വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതായി സിന്‍ജിത പറഞ്ഞു.
- രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു
ചക്കയ്ക്ക് കുറഞ്ഞ ഗ്ലൈസീമിക് സൂചികയാണുള്ളത്. അതായത് ഇത് ഗ്ലൂക്കോസിനെ സാവധാനത്തിലേ രക്തപ്രവാഹത്തിലേക്ക് വിടുകയുള്ളു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്ന വര്‍ക്കും ഇത് പ്രത്യേകിച്ചും പ്രയോജനകരമാണ്. സമീകൃതാഹാരത്തിൻ്റെ ഭാഗമായി പച്ച ചക്ക കഴിക്കു ന്നത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിന് സഹായിക്കും. പക്ഷേ ഇത് എത്തരത്തിലാണെന്നത് ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുകയോ വിദഗ്‌ധ നിര്‍ദേശത്തിലൂടെ മനസിലാക്കു കയോ ചെയ്യണം.

4. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന്
ചക്കയിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തി ലെ സോഡിയത്തിൻ്റെ ഫലങ്ങള്‍ സന്തുലിതമാക്കാന്‍ പൊട്ടാസ്യം സഹായിക്കുന്നു. ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദം കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. കൂടാതെ, ചക്കയിലെ ആൻ്റിഓകഒസിഡൻ്റുകള്‍ അതിൻ്റെ ഫൈബറുമായി ചേര്‍ന്ന് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
5. സമ്മര്‍ദം കുറയ്ക്കുന്നു
ചക്കയില്‍ ഫ്‌ളവനോയിഡുകളും കരോട്ടിനോയിഡുകളും ഉള്‍പ്പെടെയുള്ള ആൻ്റിഓക്‌സിഡൻ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദത്തെ ചെറുക്കാന്‍ സഹായി ക്കുന്നു. ഫ്രീ റാഡിക്കലുകളും ആൻ്റിഓക്‌സിഡൻ്റുകളും തമ്മില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോള്‍ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് സംഭവിക്കുന്നു. ഇത് കോശങ്ങളുടെ നാശത്തിലേക്കും വീക്കത്തിലേക്കും നയിക്കും. ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുന്നതിലൂടെ ചക്കയിലെ ആൻ്റിഓക്‌സിഡൻ്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്നു.
6. പ്രതിരോധ ശക്തിക്ക്
ചക്കയിലുള്ള ശക്തമായ ആൻ്റിഓക്‌സിഡൻ്റായ വൈറ്റമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ധിപ്പി ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വെളുത്ത രക്താണുക്കളുടെ ഉല്‍പാദനത്തെ പ്രോത്സാഹി പ്പിക്കുന്ന വൈറ്റമിന്‍ സി അണുബാധകള്‍ക്കും രോഗങ്ങള്‍ക്കും എതിരെ പോരാടുന്നതിന് അത്യാവശ്യ മാണ്. കൂടാതെ, മുറിവ് ഉണക്കുന്നതിനും കലകള്‍ നന്നാക്കുന്നതിനും സഹായിക്കുന്ന കൊളാജന്‍ എന്ന പ്രോട്ടീനിൻ്റെ രൂപീകരണത്തിനും വൈറ്റമിന്‍ സി ആവശ്യമാണ്. ചക്ക പോലുള്ള വൈറ്റമിന്‍ സി അടങ്ങി യ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും അണുബാധകളെ കൂടുതല്‍ ഫലപ്രദമായി തടയാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും.
അറിഞ്ഞിരിക്കണം പാര്‍ശ്വഫലങ്ങളും
ഇത്രയൊക്കെ ഗുണങ്ങളുണ്ടെങ്കിലും ചക്ക അമിതമായി കഴിക്കുന്നത് ശരീരത്തിന് ദോഷഫലങ്ങളുമു ണ്ടാക്കും. പച്ച ചക്ക ഒരു സമയം 8-10 എണ്ണമായി പരിമിതപ്പെടുത്തുക. പലരും ഇതിലും കൂടുതല്‍ കഴി ക്കുന്നു, പ്രത്യേകിച്ച് കറികള്‍ പോലുള്ള വിഭവങ്ങളില്‍ അല്ലെങ്കില്‍ ലഘുഭക്ഷണം അല്ലെങ്കില്‍ പ്രധാന വിഭവമായി വേവിച്ച ചക്ക ഉപയോഗിക്കുമ്പോള്‍. ചക്ക പോഷകഗുണമുള്ളതാണെങ്കിലും അമിതമായ ഉപയോഗം ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകും. ചക്കയിലെ ഇയര്‍ന്ന അളവിലുള്ള നാരുകള്‍ ദഹനപ്രശ്‌നങ്ങല്‍ക്ക് പരിഹാരമാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു. പക്ഷേ ഇത് കൂടിയ അളവില്‍ എത്തുന്നത് ഗ്യാസ് കെട്ടുന്നതിനും വയറുവീക്കത്തിനും കാരണമാകും. ചക്ക കലോറിയില്‍ വളരെ ഉയര്‍ന്നതല്ല, പക്ഷേ കൂടിയ അളവില്‍ ഇടയ്ക്കിടെ കഴിക്കുന്നത് അധിക കലോറി ഉപഭോഗത്തിന് കാരണമാകും, പ്രത്യേകിച്ച് പഞ്ചസാര, ശര്‍ക്കര പോലുള്ളവ ചേര്‍ത്ത് മധുരപലഹാരമായി കഴിക്കുമ്പോള്‍. ശരീരഭാരം കുറയ്ക്കുന്നവര്‍ക്ക് ഫലപ്രദമാണ് ചക്ക എന്നു പറയുമ്പോഴും അറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ഇത് ശരീരഭാരം കൂട്ടും. ചക്കയില്‍ പൊട്ടാസ്യം കൂടുതലാണ്. ചില സമയങ്ങളില്‍ ഇത് വൃക്ക രോഗികളില്‍ ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. അതിനാല്‍ പതിവ് ഉപയോഗത്തിന് മുമ്പ് ഒരു ഡയറ്റീഷ്യനെ സമീപിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഡയറ്റീഷന്‍ സിന്‍ജിത പറഞ്ഞു.