അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നു’; ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവിനെതിരെ മാധ്യമ പ്രവര്‍ത്തക


കൊല്‍ക്കത്ത: അഭിമുഖത്തിനെത്തിയപ്പോള്‍ ബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തക. ഡംഡം ഉത്തറില്‍ നിന്നുള്ള മുന്‍ എംഎല്‍എ തന്‍മയ് ഭട്ടാചാര്യയുടെ ബാരാനഗറിലെ വീട്ടില്‍ അഭിമുഖത്തിനായി പോയപ്പോഴായിരുന്നു സംഭവമെന്ന് മാധ്യമ പ്രവര്‍ത്തക പറയുന്നു. അഭിമുഖത്തിനെത്തിയപ്പോള്‍ മടിയില്‍ കയറിയിരുന്നുവെന്നാണ് ആരോപണം. ഫെയ്‌സ്ബുക്ക് ലൈവിലുടെയായിരുന്നു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

ഭട്ടാചാര്യയുടെ വീട്ടില്‍ വച്ച് നേരത്തെയും തനിക്ക് പീഡനം നേരിട്ടിരുന്നതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു. ‘അയാള്‍ക്ക് ആളുകളെ തൊടുന്ന പ്രവണതയുണ്ട്. എന്റെ കൈയിലും സ്പര്‍ശിച്ചു,’ എന്നാല്‍ പ്രത്യാഘാതങ്ങള്‍ ഭയന്ന് താന്‍ അതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇത്തവണ സംഭവിച്ചത് വളരെ വലുതാണ്’- അവര്‍ പറഞ്ഞു.

തന്റെ ക്യാമറമാന്‍ അഭിമുഖത്തിനായി ഫ്രെയിം സജ്ജീകരിക്കാന്‍ തയ്യാറാക്കുന്നതി നിടെ ഒരു സ്ഥലത്ത് ഇരിക്കാന്‍ തന്‍മോയ് തന്നോട് ആവശ്യപ്പെട്ടു. ഈ അവസരം മുതലെടുത്ത് അയാള്‍ തന്റെ മടിയില്‍ വന്ന് ഇരുന്നതായി മാധ്യമപ്രവര്‍ത്തക പറഞ്ഞു.

ഇക്കാര്യത്തില്‍ തന്‍മയ് ഭട്ടാചാര്യക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുമോയെന്നറിയില്ല. തന്റെ ആരോപണത്തിന് ഒരു രാഷ്ട്രീയനിറവും ഇല്ല. അദ്ദേഹത്തിനെതിരെ പരാതി നല്‍കിയതായും മാധ്യമപ്രവര്‍ത്തക പറഞ്ഞു. സംഭവത്തിന് പിന്നാലെ ഭട്ടാചാര്യയെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്നും സിപിഎം നേതാക്കാള്‍ പറഞ്ഞു.


Read Previous

സരിന്‍ കറകളഞ്ഞ സഖാവാകാന്‍ സമയമെടുക്കും; കോണ്‍ഗ്രസ് ചതിയന്മാരുടെ പാര്‍ട്ടി, കെ മുരളീധരന്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കണം: എ കെ ബാലന്‍

Read Next

ബിജെപിയുടെ എതിര്‍പ്പ് തള്ളി; പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »