Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘ഇതുകണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല, എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിച്ചു’


അഭിമുഖത്തിൽ താൻ പറഞ്ഞ കാര്യം തെറ്റായ രീതിയിൽ പ്രചരിപ്പിച്ചെന്ന് നടി അനശ്വര രാജൻ. ‘വിത്ത് ലവ്’ എന്ന തമിഴ് സിനിമയുടെ പ്രമോഷനായി നൽകിയ അഭിമുഖത്തിലെ ചില വാക്കുകളാണ് തെറ്റായ രീതിയിൽ പ്രചരിച്ചതെന്ന് നടി പറയുന്നു.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അനശ്വരയുടെ പ്രതികരണം.

‘സാധാരണയായി ഇത്തരം വിവാദങ്ങളിൽ നിന്നും മാറിനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ തെറ്റായ ഈ പ്രചാരണം കണ്ടപ്പോൾ മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല. ഏകദേശം ഇരുപത് മിനിറ്റോളം നീണ്ടുനിന്ന തമാശ നിറഞ്ഞ ഒരു അഭിമുഖം മുഴുവൻ കേട്ട് അതിൽ വളരെ തമാശയായി പറഞ്ഞ എന്റെ വാക്കുകൾ അടർത്തിയെടുത്ത് വളരെ ഗുരുതരസ്വഭാവമുള്ളതാണ് എന്ന് കണക്കാക്കി നൽകിയ വാർത്ത തെറ്റിദ്ധിരിപ്പിക്കുന്നതാണ്. ഇത് മാദ്ധ്യമപ്രവർത്തനമല്ല. വാർത്തയിൽ ​ എന്റെ പ്രസ്താവന പോലുമല്ലാത്ത വാക്കുകളെ വളച്ചൊടിക്കുന്നതാണ്. ഇത് കേവലം ശ്രദ്ധപിടിച്ചു പറ്റാനുള്ള ശ്രമമാണ്. ഞാൻ പറയാത്ത കാര്യം പറഞ്ഞുവെന്ന് പറയുന്നത് വിഷമിപ്പിച്ചു’ – നടി കുറിച്ചു. വാർത്താകാർഡിന്റെ ചിത്രമടക്കം പങ്കുവച്ചായിരുന്നു അനശ്വരയുടെ പ്രതികരണം. ‘ചിത്രത്തിന്റെ സെറ്റിൽ മറ്റുള്ളവരുമായി വെെബ് സെറ്റാകാൻ മണ്ടിയെ പോലെ അഭിനയിച്ചു’ എന്നായിരുന്നു വാർത്ത.

തമിഴിലെ ബ്ലോക് ബസ്റ്റർ ചിത്രം ‘ടൂറിസ്റ്റ് ഫാമിലി’യുടെ സംവിധായകൻ അബിഷൻ ജീവിന്ത് ആണ് ‘വിത്ത് ലവ്’ ചിത്രത്തിലെ നായകൻ. ചിത്രം ഫെബ്രുവരി ആറിന് ലോകവ്യാപകമായി റിലീസ് ചെയ്യും. പുതിയ കാലഘട്ടത്തിലെ യുവത്വത്തിന്റെ ജീവിതമാണ് ‘വിത്ത് ലവ്’.റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം നവാഗതനായ മദൻ രചനയും സംവിധാനവും നിർവഹിക്കുന്നു.


Read Previous

‘കിറ്റെക്‌സ് എംഡി എൻഡിഎയിൽ ചേർന്നത് ഇഡിയെ ഭയന്ന്’;   റോയിയുടെ  മരണത്തിൽ  ജുഡീഷ്യൽ  അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

Read Next

ബേപ്പൂർ കൈപ്പിടിയിലൊതുക്കാൻ യുഡിഎഫ്; പിവി അൻവർ സ്ഥാനാർത്ഥിയെന്ന് സ്ഥിരീകരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »